ബിഗ് ബോസ് മത്സരാർത്ഥികളുടെ അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മുൻനിര ത്രരങ്ങളെ കൊണ്ടും ഷോ ശ്രദ്ധേയമാണ്. ഹിന്ദയിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളായ തമിഴ്,തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും തുടങ്ങുകയായിരുന്നു, കൊവിഡ് പടർന്നു പിടിച്ചതോടെ നിർത്തി വെച്ചിരുന്ന ഷോകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ഫെബ്രുവരി14 നാണ് മലയാളം ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്,. 14 മത്സരാർഥികളുമായിട്ട് ആരംഭിച്ച മൂന്നാം സീസൺ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ കൊണ്ടും ശ്രദ്ധേയമായിരുന്നു.കൂടാതെ പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. താരങ്ങളായ മണിക്കുട്ടൻ, നോബി, അനൂപ്, ഭാഗ്യലക്ഷ്മി തുടങ്ങിയവരും ഈ സീസണിന്റെ ഭാഗമാണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 3 ലെ താരങ്ങളെ കുറിച്ച് അധികമാർക്കും അറിയാത്ത ചില സത്യങ്ങൾ മറനീക്കി പുറത്തെത്തുകയാണ്.

ബിഗ് ബോസ് സീസൺ 3 ലെ ആദ്യത്തെ മത്സരാർഥിയാണ് നോബി മാർക്കോസ്. മിനിസക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് നോബി. പ്രായവ്യത്യാസമില്ലാതെ മുതിർന്നവർ മുതൽ കുട്ടികൾവരെ നോബിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്. നോബിയെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു രഹസ്യം ഇപ്പോൾ പുറത്തു വരുകയാണ്. 25 രൂപയായിരുന്നു നോബിയുടെ ആദ്യത്ത പ്രതിഫലം. ബിഗ് ബോസ് ഷോയിലൂടെ നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലായാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരുകളിൽ ഒന്നാണ് ആർജെ ഫിറോസ്. കിടലൻ ഫിറോസ് എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ആർജെ എന്നതിൽ ഉപരി സമൂഹിക പ്രവർത്തകൻ കൂടിയാണ് ഫിറോസ്, റേഡിയോ ജോക്കി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‍സിലും ഇടംപിടിച്ചിട്ടുണ്ട്. 105 മണിക്കൂര്‍ നീണ്ട ഒരു റേഡിയോ അവതരണത്തിന്‍റെ പേരിലാണ് ഇത്. ‘വന്ദേ കേരളം’ എന്ന പേരില്‍ നടത്തിയ മാരത്തോണ്‍ പ്രോഗ്രാം ലഹരി ഉപയോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ആയിരുന്നു ഇത്.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പരയായ ഐഡിയസ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഗായികയാണ് ലക്ഷ്മി ജയൻ. വൃത്യസ്തമായ ശബ്ദമാണ് ലക്ഷ്മിയെ പ്രേക്ഷകരുടെ ഇടിൽ ശ്രദ്ധേയയാക്കിയത്. സ്ത്രീ, പുരുഷ ശബ്ദങ്ങളിൽ ഒരുപോലെ ഗാനം ആലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ഇത് ബോളിവുഡ് ഗായകരായ നേഹ കാക്കറേയും വിശാൽ ദദ്ലാനിയേയും ലക്ഷ്മിയുടെ ഗാനാലാപന രീതി അത്ഭുതപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മറ്റൊരു മത്സരാർഥിയാണ് ഋതു മന്ത്ര.2018 മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത റിതു മിസ് ടാലന്‍റഡ് സൗത്ത് ടൈറ്റില്‍ നേടിയിട്ടുണ്ട്.

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മണിക്കൂട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലെത്തിയ താരം വളരെ പെട്ടെന്ന് സിനിമയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. തോമസ് ജെയിംസ് എന്നാണ് മണിക്കുട്ടന്റെ യഥാർഥ പേര്. സിനിമയിൽ എത്തിയപ്പോൾ യഥാർഥ പേരിന് പകരം മണിക്കുട്ടൻ എന്നുള്ള പേര് ഉപയോഗിക്കുകയായിരുന്നു. ബിഗ് ബോസിലൂടെയാണ് നടന്റെ യഥാർഥ പേര് കൂടുതൽ പേർ അറിഞ്ഞത്. മലയാളി പ്രേക്ഷകർക്ക് അധികം അറിയാത്ത പേരായിരുന്നു ഡിംപൽ ഭാൽ. ഷോയിൽ എത്തിയതോടെയാണ് ഡിംപലിനെ പ്രേക്ഷകർ അറിയാൻ തുടങ്ങിയത്. 14ാം വയസ്സിൽ ക്യാൻസറിൽ നിന്ന് അതിജീവിച്ച വ്യക്തിയാണ് ഡിംപൽ

Noora T Noora T :