കാത്തിരിപ്പുകൾക്ക് വിരാമം ഉപ്പും മുളകും അവസാനിച്ചു! ആ റിപ്പോർട്ട് പുറത്ത്

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ടാവുകയും ചെയ്തു.

ആയിരം എപ്പിസോഡ് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് പരമ്പരയില്‍ വലിയ മാറ്റങ്ങള്‍ വന്നത്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പിന്മാറിയത് വലിയ ചര്‍ച്ചയായി. അങ്ങനെ പോവുന്നതിനിടയിലാണ് മാസങ്ങളായി പരമ്പരയുടെ സംപ്രേക്ഷണം നിര്‍ത്തിയത്. ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ കാണാന്‍ സാധിക്കാത്തതിന്‌റെ സങ്കടത്തിലാണ് പ്രേക്ഷകര്‍. പഴയ വീഡിയോകളുടേയും മറ്റും കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ നിരാശ അറിയിക്കുന്നുണ്ട്. എപ്പോഴായിരിക്കും ഉപ്പും മുളകും തിരികെ വരിക എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ട്. വീണ്ടും ഷോ വരുമോ എന്ന ആകാംഷയില്‍ നിന്നവര്‍ക്ക് മുന്നിലേക്കാണ് ഉപ്പും മുളകും ഫാന്‍സ് ക്ലബ് പുതിയൊരു അറിപ്പുമായി എത്തിയത്. ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വന്നൊരു കുറിപ്പില്‍ ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്……

‘എത്രയും സ്‌നേഹം നിറഞ്ഞ ‘ഉപ്പും മുളകും ഫാന്‍സ് ക്ലബ്’ കുടുംബാംഗങ്ങളേ… ഫ്‌ളാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഉപ്പുമുളകും’ എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

‘ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന// അവര്‍ക്ക് ബുദ്ധിമുട്ടു മുന്ന തരത്തിലുള്ള പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. ‘മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന നിയമപരമായ നടപടികള്‍ തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ചാനലോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന ഫാന്‍സ് ഗ്രൂപ്പിലെ കുറിപ്പിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇടയ്ക്ക് മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന റിഷി എസ് കുമാറിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോ കണ്ട് ഷൂട്ടിങ് വീണ്ടും തുടങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെ ഉപ്പും മുളകും സംപ്രേക്ഷണം നിർത്തിയതിനെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ
ബിജു സോപാനവും നിഷാ സാരംഗും പ്രതികരിച്ചിരുന്നു

”ഞാന്‍ ഇടയ്ക്ക് വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒന്ന് റിഫ്രഷ് ചെയ്യുന്നത് നല്ലതായിരിക്കും. ത്രെഡ് അവരുടേതാണ്. അതില്‍ മാറ്റങ്ങളൊക്കെ വരുത്തി കൊണ്ട് തിരിച്ചുവരാനും മറ്റും മൊത്തത്തില്‍ റിഫ്രഷ് ആകാനും ഈ സമയം കൊണ്ട് സാധിക്കുമെന്നുമാണ് പറയുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്. അവര്‍ വിളിക്കുമെന്നാണ് പറഞ്ഞത്” ബിജു സോപാനം പറയുന്നു. എന്താണെന്ന് ഞങ്ങള്‍ക്കും അറിയില്ലെന്ന് നിഷ പറയുന്നു. എല്ലാവരേയും പോലെ തങ്ങള്‍ക്കും ഉപ്പും മുളകും മിസ് ചെയ്യുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്. പഴയത് പോലെ തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യെസ് ഓര്‍ നോ തീരുമാനം അറിയാനായി കാത്തു നില്‍ക്കുകയാണ്. ഇപ്പോഴും അവരുമായുള്ള കരാറില്‍ തന്നെയാണ്. പരമ്പര അവസാനിച്ചോ ഇല്ലയോ എന്ന തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെ അധികനാള്‍ ഇരിക്കാനും സാധിക്കില്ലെന്നും അതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കും അറിയുന്നതാണ്. അതിനാല്‍ കാത്തിരിക്കാന്‍ സാധിക്കുന്നത് വരെ കാത്തു നില്‍ക്കും. അവരുടെ മറുപടി എന്താണെന്ന് അറിഞ്ഞ് അടുത്ത കാര്യം തീരുമാനിക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞത്

എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Noora T Noora T :