കുട്ടിയുടുപ്പിട്ട് ഗംഭീര നൃത്തച്ചുവടുകളുമായി റിമ കല്ലിങ്കല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്.

ഇപ്പോള്‍ മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. കുട്ടി ഫ്രോക്ക് അണിഞ്ഞ് നൃത്തം ചെയ്യുന്ന റിമയാണ് വിഡിയോയില്‍. മൂവ് ഇറ്റ് എന്ന അടിക്കുറിപ്പിലാണ് റിമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. റെഡ് ഡ്രസ്സും തലയില്‍ തൊപ്പിയുമണിഞ്ഞ് പാട്ടിന്റെ ബീറ്റ്‌സിന് അനുസരിച്ചാണ് താരത്തിന്റെ നൃത്തം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

റിമയുടെ അടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും വിഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ജിതിന്‍ പുത്തഞ്ചേരി സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഐഎഫ്എഫ്‌കെയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവില്‍ നിന്നും കണ്ടമ്പററി ഡാന്‍സും പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :