സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ഇന്ന് സ്ത്രീകളെ കാണുന്നു; ന്റെ ജീവിതകാലത്ത് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ; അമല അക്കിനേനി പറയുന്നു !

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അമല അക്കിനേനി.സ്ത്രീ വിമോചനത്തേക്കുറിച്ച് പറയുമ്പോൾ ജീവിത ശൈലിയേക്കാൾ ചിന്താ പ്രക്രിയയാണ് പ്രധാനമെന്ന് പറയുകയാണ് താരം ഇപ്പോൾ . സ്ത്രീകൾ ആഗ്രഹിക്കുന്നതെന്തും ഇന്ന് നേടാനാകും. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ കണ്ട മാറ്റങ്ങൾ അതിശയകരമാണെന്നും, തൻ്റെ ജീവിതകാലത്തിൽ ഇതിന് സാക്ഷ്യം വഹിക്കാനായതിൽ സന്തോഷമെന്നും നടി പറഞ്ഞു.”ഇത് അതിശയകരമാണ്. എല്ലാ വർഷവും ഞാൻ ഈ വളർച്ചയ്ക്കും വ്യത്യാസങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. ഇത് എന്നെയും രൂപപ്പെടുത്തുന്നു. ലോകം എല്ലാവർക്കുമായി തുറന്നിരിക്കുന്നു. ലോകത്തെവിടേയും പോകാൻ ഇന്ന് സാധ്യമാണ്. സ്ത്രീകൾക്കായി നിരവധി മേഖലകളും അവസരങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. അവർ ഉദ്ദേശിക്കുന്നതെന്നും ഇന്നവർക്ക് നേടാനാകും. എന്റെ ജീവിതകാലത്ത് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” വർഷങ്ങളായി താൻ കണ്ട മാറ്റങ്ങളേക്കുറിച്ച് അമല പറഞ്ഞു.

എൻ്റെ അമ്മ അയർലൻ്റിൽ നിന്നാണ്. അക്കാലത്ത് പല ഇന്ത്യൻ സ്ത്രീകൾക്കും ഇല്ലാതിരുന്ന സ്വാതന്ത്ര്യത്തോടെ അവർ ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതും അവരുടെ ജീവിതശൈലി പിന്തുടരുന്നതും സ്വാതന്ത്ര്യത്തെ നിർവചിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ചിന്താ പ്രക്രിയയേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എനിക്കത് പ്രധാനമായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഞാൻ കോളേജിൽ പോയിരുന്നത്. സ്വാതന്ത്ര്യം പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതിലാണെന്ന് ഞാൻ കരുതുന്നില്ല. സ്വതന്ത്രമായി ചിന്തിക്കുകയാണ് പ്രധാനമെന്ന് കരുതി. മനസിന്റെ സ്വാതന്ത്ര്യമാണ് പ്രധാനം. ഇപ്പോൾ എല്ലായിടത്തും ഞാൻ അതിന് സാക്ഷ്യം വഹിക്കുന്നു. അത് വളരെ സന്തോഷകരമാണ്. സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ഇന്ന് സ്ത്രീകളെ കാണുന്നു, അല്ലെ?,” അമല അക്കിനേനി പറഞ്ഞു.

അമല അഭിനയിച്ച തമിഴ് ചിത്രം ‘കണം’ തിയേറ്ററുകളിലാണ്. സെപ്റ്റംബർ 9നായിരുന്നു ചിത്രത്തിന്റെ റിലീസ്. ശ്രീ കാർത്തിക് സംവിധാനം ചെയ്ത ചിത്രത്തിൽ അമല, ശർവാനന്ദ്, ഋതു വർമ്മ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക് ഭഷകൾക്ക് പുറമെ മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ് അമല. മലയാളിക്ക് സ്വന്തം സൂര്യപുത്രിയാണ് അവർ. ഫാസിൽ ചിത്രം ‘എന്റെ സൂര്യപുതിയ്ക്ക്’ ശേഷം കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്കം’ എന്ന ചിത്രത്തിലും മികച്ച വേഷം ചെയ്തു. 2017 ൽ പുറത്തിറങ്ങിയ ‘കെയർ ഓഫ് സൈറ ബാനു’ ആണ് അമല മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം.

AJILI ANNAJOHN :