കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സീമ ജി നായര്‍. , ക്യാൻസർ രോഗികൾക്കായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പേരിലും സീമയെ മലയാളികൾക്ക് അടുത്തറിയാം. നടി ശരണ്യ മുതൽ നന്ദുവരെയുള്ളവരുടെ അതിജീവിതത്തിന് കരുത്ത് പകരാൻ സീമക്ക് കഴിയുന്നത് പോലെ ചെയ്ത് കൊടുത്തിരുന്നു.മൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ താരം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് .
സമൂഹിക പ്രവർത്തനങ്ങളുടെ കാര്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പതിനേഴാം വയസിലാണ് നാടക വേദിയിലൂടെ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ആയിരത്തിലേറെ അരങ്ങുകളിൽ സീമ നാടകമവതരിപ്പിച്ചിട്ടുണ്ട്. ചേറപ്പായി കഥകളിലൂടെ സീരിയലിലും പാവം ക്രൂരനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കുറച്ച് നാൾ ഒരു കാര്യങ്ങളും പേജിലൂടെ പങ്കുവെച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് കൊണ്ടുള്ള സീമയുടെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സീമയുടെ വാക്കുകൾ വിശദമായി തുടർന്ന് വായിക്കാം
ഞാൻ നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഒരുപാട് ദിവസങ്ങളായി. എനിക്കെന്തു പറ്റിയെന്ന് കുറെ പേർ അന്വേഷിച്ചു. ഒന്നര മാസം മുമ്പ് എന്റെ പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. ആര് ഹാക്ക് ചെയ്തെന്നോ എന്തിനു ഹാക്ക് ചെയ്തെന്നോ അറിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എന്ത് നേടിയെന്നും അറിയില്ല.
പേജ് തിരിച്ച് പിടിക്കാൻ പല വഴികളും നോക്കി. സാധാരണ പോലെയുള്ള ഹാക്കിങ് അല്ലായിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു സങ്കീർണ്ണമായിരുന്നു തിരിച്ചു പിടിക്കാൻ. മനസ്സ് ആകെ വിഷമത്തിലൂടെ പോയ ദിവസങ്ങൾ ആയിരുന്നു . ഇതിനിടിയിൽ പല വിശേഷങ്ങളും ഉണ്ടായി അതൊന്നും നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ കുറെ കാലങ്ങളായി നമുക്ക് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. കൊവിഡും പ്രളയവും ഒക്കെ ആയിരുന്നല്ലോ. കൊവിഡ് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളും വിഷമങ്ങളും ഇന്നും തുടരുന്നുണ്ട്. ഇപ്പോൾ കാർമേഘം പൂർണ്ണമായി പെയ്തൊഴിഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം കാലാവസ്ഥ വ്യതിയാനം മൂലം മഴ പെയ്തൊണ്ടേയിരിക്കുന്നുണ്ട്. എന്നാലും ഓണം എല്ലാരും അടിച്ചു പൊളിക്കട്ടെയെന്നു ആശംസിക്കുന്നു.
ഞാൻ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പോയി തൊഴുതിറങ്ങുമ്പോൾ നമ്മുടെ പേജ് ശരിയായി വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ വന്നു. സത്യത്തിൽ ഞാൻ ആദ്യം വിശ്വസിച്ചില്ല, ഇന്ന് വീണ്ടും ഭഗവാനെ പോയി കണ്ടു. ഉത്രാട കുല സമർപ്പണവും കഴിഞ്ഞിറങ്ങുമ്പോൾ വീണ്ടും ഫോൺ വന്നു ഇപ്പോൾ നമുക്ക് ഒരു പോസ്റ്റിടാമെന്ന് പറഞ്ഞു കൊണ്ട്. ഗുരുവായൂരപ്പൻ എപ്പോഴും എന്റടത്തു ഇങ്ങനെയാണ്.
കുറേ ദുഃഖം തന്നതിന് ശേഷം കുറച്ചു സന്തോഷം തരും. കള്ളക്കണ്ണൻ എന്നല്ലേ പറയുന്നേ, ഓരോരോ പരീക്ഷണങ്ങൾ. തന്റെ പേജ് തിരിച്ച് തന്നയാളോടുള്ള നന്ദി എത്ര പറഞ്ഞാലും മനസിലാവില്ലെന്നും സീമ പങ്കുവെച്ചിരുന്നു.
സീമ ജി നായർ അഭിനയ ജീവിതത്തിൽ എത്തിയിട്ട് 35 വർഷം പിന്നിടുമ്പോൾ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഒരുമിച്ച് കൊണ്ടുനടക്കുകയാണ്. സീരിയൽ താരം ശരണ്യ ശശിയുടെ ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ പ്രവർത്തിച്ചതും പണം കണ്ടെത്താൻ സഹായിച്ചതും സീമ തന്നെയായിരുന്നു. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും സീമയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. ശരണ്യയുടെ പേര് പറഞ്ഞ് സീമ പിന്നിൽ സാമ്പത്തികമായി കളികൾ നടത്തുന്നുണ്ടെന്നുള്ള ആരോപണങ്ങൾ വരെ സീമ കേൾക്കേണ്ടി വന്നിട്ടുണ്ട്.