മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിത് ഞാനാണ്; ‘ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ബെസ്റ്റ് ജയിലായി തോന്നിയത് തിരുവനന്തപുരത്തെ ജയിലാണെന്ന് ഗീത !

ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റുകൾക്കൊപ്പമായിരുന്നു നടി ഗീതയുടെ സഞ്ചാരം. പിന്നീട് നായികാ വേഷങ്ങൾ നഷ്ടമായപ്പോൾ അമ്മ വേഷങ്ങളിലും മറ്റും ശോഭിച്ചു താരം. .”തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു മികച്ച അഭിനേത്രി എന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഗീത ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളടക്കം നിരവധിപ്പേരുടെ നായികായി വേഷമിട്ട ഗീത എംടി, ലോഹിതദാസ് തുടങ്ങിയ പ്രമുഖ രചയിതാക്കളുടെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി.

പഞ്ചാഗ്നിയില്‍ ഇന്ദിര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഗീത പിന്നീട് മലയാളികളുടെ മനസില്‍ പതിയുന്ന നായിക മുഖമായി അടയാളപ്പെടുകയായിരുന്നു.

‘സ്കൂളില്‍ പോകും വഴി സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ വീട്ടുവിലാസം അന്വേഷിച്ചു. വല്യമ്മയുടെ വിലാസം കൊടുത്ത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ആ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ രജനികാന്തിന്റെ സഹോദരിയാകാനായിരുന്നു യോഗം. ചിത്രം ഭൈരവിയായിരുന്നു.
അതായിരുന്നു ആദ്യ ചിത്രം…’

സിനിമയിലെത്തിപ്പെട്ടതെങ്ങനെയെന്ന് ചോദിച്ചാൽ ​ഗീത പറയുന്ന മറുപടി ഇതാണ്. പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയില്‍ അമ്മ വേഷങ്ങളിലേക്ക് തഴയപ്പെടുന്നതും നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വരുന്നതിനെ കുറിച്ചും ​ഗീത തുറന്ന് പറഞ്ഞത് വൈറലായിരുന്നു.

ജിബൂട്ടി എന്ന അമിത് ചക്കാലക്കൽ മലയാള സിനിമയിലാണ് അവസാനമായി ​ഗീത അഭിനയിച്ചത്. നായകന്റെ അമ്മ വേഷമായിരുന്നു ചിത്രത്തിൽ ​ഗീതയ്ക്ക്. അതിന് മുമ്പ് ജോണി ജോണി യെസ് പപ്പ, അണ്ണാൻ കുഞ്ഞും തന്നാലായത്. സലാല മൊബൈൽസ് തുടങ്ങിയ സിനിമകളിലാണ് ​ഗീത അഭിനയിച്ചിട്ടുള്ളത്.മലയാളത്തിലെ മിക്ക സിനിമകളിലും ഒരു ദുഖ പുത്രി ഇമേജായിരുന്നു ​ഗീതയ്ക്ക്. ശാലീനതയും സൈന്ദര്യവും നിറഞ്ഞ മുഖവും എപ്പോഴും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് ​ഗീതയെ മലയാളി പ്രേക്ഷകർ ഏറെയും കണ്ടിട്ടുള്ളത്.

അറുപതുകാരിയായ ​ഗീത ഇപ്പോൾ‌ വളരെ നാളുകൾക്ക് ശേഷം ഒരു അഭിമുഖത്തിൽ പ്രത്യ‌ക്ഷപ്പെട്ടിരിക്കുകയാണ്. സ്വാസിക അവതാരികയായ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റിലാണ് ​ഗീത അതിഥിയായി എത്തിയത്.

മലയാള‌ത്തിൽ നൂറോളം സിനിമകൾ ചെയ്ത അനുഭവങ്ങളും ​ഗീത പങ്കുവെച്ചു. ‘നൂറ് മലയാളം സിനിമയോളം ചെയ്തിട്ടുണ്ട്. അവയിൽ ഒരു വിധം എല്ലാ സിനിമയിലും എന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം.’പഞ്ചാ​ഗ്നി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ഞാൻ അഭിനയം എന്താണെന്ന് പഠിച്ചത്. മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചൊരു നടി കൂടിയായിരിക്കും ഞാൻ. അത്രയേറെ സിനിമകളിൽ ജയിൽ തടവുകാരിയായും മറ്റും അഭിനയിച്ചിട്ടുണ്ട്.’

‘ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ബെസ്റ്റ് ജയിലായി തോന്നിയത് തിരുവനന്തപുരത്തെ ജയിലാണ്’ ​ഗീത നർമ്മം കലർത്തി പറഞ്ഞു. ഒരു വടക്കൻ വീര​ഗാഥ എന്ന സിനിമയിലെ കളരി വിളക്ക് തെളിഞ്ഞതാണോയെന്ന പാട്ടിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടാനവും ​ഗീതയ്ക്ക് സാധിച്ചിരുന്നു.ഇന്നും ​ഗീതയെ കാണുമ്പോൾ‌ വാത്സല്യമെന്ന സിനിമയും ഒരു വടക്കൻ വീര​ഗാഥയുമാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരിക. ഒരു വടക്കൻ വീര​ഗാഥയിലെ അഭിനയത്തിന് 1989ൽ കേരള സംസ്ഥാനത്തിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ​ഗീതയ്ക്ക് ലഭിച്ചിരുന്നു.

1997ലായിരുന്നു ​ഗീതയുടെ വിവാഹം. അമേരിക്കൽ ചാർറ്റേർഡ് അക്കൗണ്ടന്റായ വസനാണ് ​ഗീതയെ വിവാഹം ചെയ്തത്.

AJILI ANNAJOHN :