അദ്ദേഹം ഒരു എൻസെെക്ലോപീഡിയാണ് ,നമുക്ക് എന്ത് സംശയം ഉണ്ടെങ്കിലും അവിടെ ഫുൾ ക്ലാരിറ്റിയും ഡീറ്റെയ്ൽസും എല്ലാം വിനയൻ സാറുടെ അടുത്തുണ്ടാവും; വിനയനെ കുറിച്ച് സുദേവ് നായർ!

സിജു വിൽസണെ കേന്ദ്രകഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്നസിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേക്ഷകർ ചിത്രത്തജിനായി കാത്തിരിക്കു. ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിടുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ വിനയനൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ​ഗാനങ്ങളും വൻ ഹിറ്റായിക്കഴിഞ്ഞു. മലയാളത്തിലേക്ക് വരുന്ന ബ്രഹ്മാണ്ഡ സിനിമ ആയാണ് പത്തൊൻപതാം നൂറ്റാണ്ടിനെ പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വിൽസൺ, സുദേവ് നായർ, കയടു ലോഹർ എന്നിവർ.

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ടെന്ന് സിവു വിൽസൺ പറയുന്നു. സംവിധായകൻ വിനയൻ ഒരു എൻസെെക്ലോപീഡിയ ആണെന്ന് സുദേവ് നായർ അഭിപ്രായപ്പെട്ടു. അഭിനയത്തിൽ ഏറെ സ്വാതന്ത്ര്യം നൽകുന്ന സംവിധായകനാണ് വിനയൻ എന്ന് നടി ലോഹറും അഭിപ്രായപ്പെട്ടു.

വിനയൻ സർ തന്നെ ഒരു എൻസെെക്ലോപീഡിയ ആണ്. നമുക്ക് എന്ത് സംശയം ഉണ്ടെങ്കിലും അവിടെ നിന്ന് ക്ലിയർ ചെയ്താൽ മതി. ഫുൾ ക്ലാരിറ്റിയും ഡീറ്റെയ്ൽസും എല്ലാം വിനയൻ സാറുടെ അടുത്തുണ്ടാവും. ആ ഭാരം മുഴുവൻ വിനയൻ സർ എടുത്തോളും’ സുദേവ് നായർ പറഞ്ഞു.

അടുത്തിടെ വിനയനെക്കുറിച്ച് സംസാരിക്കവെ കരഞ്ഞു പോയ സംഭവത്തെപറ്റിയും സിജു വിൽസൺ സംസാരിച്ചു. ‘വിനയർ സാറിന്റെ ഓഫർ വന്നപ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത പോയി എന്നാണ് അന്ന് പറഞ്ഞത്. ‍ഞാൻ കരിയറിനെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണിങ്ങനെ കോൾ വരുന്നത്’

‘അവസാനം ഇറങ്ങിയ സിനിമകളും പിന്നെ ഈ പറയുന്ന വിലക്കും മറ്റുമാണ് ചിന്തിച്ചത്. വിലക്കൊക്കെ മാറിയതൊന്നും അറിയില്ലായിരുന്നു. പക്ഷെ ഞാൻ കാണാൻ പോയി. അപ്പോഴാണ് ഞാൻ ചിന്തിച്ച പോലെയല്ല കാര്യങ്ങൾ എന്ന് മനസ്സിലായത്. അതിന്റെ ഒരു കുറ്റബോധത്തിലാണ് അന്ന് കൈയിൽ നിന്ന് പോയത്,’ സിജു വിൽസൺ പറഞ്ഞു.

എന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല അനുഭവമായിരുന്നു വിനയൻ സാറിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയത്. സർ അത്രയും ലെജൻഡ്രി ആണ്. അത്രയും ടാലന്റഡ് ആയിട്ടുള്ള സംവിധായകനാണ്. സാറിന് ഒരുപാട് മാജിക്കുകൾ ഇനിയും ചെയ്യാൻ പറ്റും. കാരണം ഇനി നല്ല രീതിയിലുള്ള ടെക്നിക്കൽ സപ്പോർട്ടും സാറിന് കിട്ടും,’ സിജു വിൽസൺ പറഞ്ഞു.

‘ആദ്യ ദിവസം തന്നെ സെറ്റിൽ പോയി സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ തന്നെ അദ്ദേഹത്തിനുള്ള വ്യക്തത നമുക്ക് കിട്ടും. എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എത്ര മീറ്ററാണ് ചെയ്യേണ്ടത് എന്നൊക്കെ കൃത്യമായി അറിയാം. അത് കാണുമ്പോൾ തന്നെ നമ്മൾ റിലാക്സ് ആവും. തെറ്റിപ്പോവുമോ എന്ന പേടി ഇല്ല. തെറ്റിയാൽ തന്നെ തിരുത്താൻ ആളുണ്ടെന്ന ആത്മവിശ്വാസം വരും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ പറ്റിയത് വലിയ അനു​ഗ്രഹം ആണ്,’ സുദേവ് നായർ പറഞ്ഞു.

ഞാൻ വളരെ പേടിയിൽ ആയിരുന്നു. വിനയൻ സാറിന്റെ അടുത്തു പോയി ഞാനിതെങ്ങനെ ചെയ്യും എന്ത് ചെയ്യും എന്നുള്ള ചോദ്യങ്ങൾ ചോദിച്ചു. എന്താണ് ചെയ്യാൻ തോന്നുന്നത് അങ്ങനെ ചെയ്യൂ എന്നാണ് വിനയൻ സർ പറഞ്ഞത്. സിനിമയിലുടനീളം അദ്ദേഹം ആ ആ സ്വാതന്ത്ര്യം തന്നു. ഞാൻ പുതുമുഖമാണ്. മറ്റൊരു സംവിധായകനും നങ്ങേലി എന്ന കഥാപാത്രം ചെയ്യാൻ ഇത്ര ഫ്രീഡം തരുമെന്ന് തോന്നുന്നില്ലെന്ന് ലോഹറും പറഞ്ഞു.

അജയൻ ചാലിശ്ശേരി ആണ് ആർട്ട് ഡയരക്ടറായി വർക്ക് ചെയ്തിരിക്കുന്നത്. ഭൂരിഭാ​ഗം സീനുകളും സെറ്റ് വർക്ക് ആണ്. അതിനാൽ തന്നെ ഓരോ സീനുകളും ഫ്രഷ് ആയിരിക്കും. അത്രയും ബ്രഹ്മാണ്ഡമായ സെറ്റുകളും കാര്യങ്ങളുമാണ് ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്തെ ഷൂട്ട് കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് ചെല്ലുമ്പോൾ നമ്മളും വളരെ എക്സൈറ്റഡ് ആയിരുന്നെന്നും സിജു വിൽസൺ പറഞ്ഞു. സെപ്റ്റംബർ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

AJILI ANNAJOHN :