ഈ ഉത്സവകാലം സംസ്ഥാനത്തെ തിയേറ്ററുകളിലേയ്ക്കുള്ള മുൻ കാലത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു, ഓണം റിലീസുകൾ ആളുകൾ ഏറ്റെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു; ഫിയോക് പ്രസിഡന്റ് !

ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകളാക്കായി പ്രേക്ഷകരും തിയേറ്ററുകളും ഒരുപോലെ ഒരുങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ ഓണം, സ്പെഷ്യൽ ആണെന്ന് പറയുകയാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. നല്ല കണ്ടന്റ് ഉള്ള ചിത്രങ്ങൾ തിയേറ്ററിൽ കാണാൻ ആളുണ്ടാകും എന്നും ‘തല്ലുമാല’, ‘ന്നാ താൻ കേസ് കൊട്’ എന്നിവയുടെ വിജയം പറയുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തോട് ആയിരുന്നു വിജയകുമാറിന്റെ പ്രതികരണം.

‘പാൻഡെമിക് സാഹചര്യം 2020 മുതൽ വ്യവസായത്തിന്റെ പ്രതീക്ഷകളെ തകർത്തു. ഈ ഉത്സവകാലം സംസ്ഥാനത്തെ തിയേറ്ററുകളിലേയ്ക്കുള്ള മുൻ കാലത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. ഓണം റിലീസുകൾ ആളുകൾ ഏറ്റെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’, ഖാലിദ് റഹ്മാന്റെ ‘തല്ലുമാല’ എന്നിവ കേരളത്തിലെ തിയേറ്റർ സിനിമ വ്യവസായത്തെ ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. ‘ഇരു ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 30 മുതൽ 50 കോടി വരെയാണ് നേടിയത്. സിനിമകൾ ഇപ്പോഴും തിയേറ്ററുകളിൽ ഓടുകയാണ്. നല്ല സിനിമകൾ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തും,’ വിജയകുമാർ പറഞ്ഞു.
ഓണം റിലീസുകൾ ഇന്ന് മുതൽ തിയേറ്ററുകളിൽ എത്തും. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് പ്രധാന കഥാപാത്രമാകുന്ന ‘പാൽതു ജാൻവർ’ ഇന്ന് (സെപ്റ്റംബർ 2) തിയേറ്ററുകളിൽ എത്തുകയാണ്. എൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ല് കേസ്’, വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നിവയാണ് ഓണം റിലീസ് ആയി എത്തുക. നയൻതാര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അൽഫൊൺസ് പുത്രൻ ചിത്രം ‘ഗോൾഡ്’ ഓണം റിലീസ് ആകുമെന്ന് ആറിയിച്ചിരുന്നു എങ്കിലും ഒരാഴ്ചയിലേയ്ക്ക് റിലീസ് നീട്ടിയിട്ടുണ്ട്.

AJILI ANNAJOHN :