നല്ല കഥയാണെങ്കില്‍ പിന്നെ എന്ത് കൊണ്ട് എ പടത്തില്‍ അഭിനയിച്ചു കൂടാ….!; തുറന്ന് ചോദിച്ച് സ്വാസിക

മിനിസ്‌ക്രീനിലൂടെയും ബിഗാസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

നല്ല കഥയാണെങ്കില്‍ പിന്നെ എന്ത് കൊണ്ട് എ പടത്തില്‍ അഭിനയിച്ചു കൂടായെന്ന് സ്വാസിക. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തില്‍ അഭിനയിച്ചു എന്നത്‌കൊണ്ട് പോണ്‍ ചിത്രത്തിലാണ് അഭിനയിച്ചത് എന്ന അര്‍ത്ഥമില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിന്റെ പ്രേമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് നടി സംസാരിച്ചത്.

കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് അത്. പ്രണയമായാലും, പകയായലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. മറ്റ് രാജ്യങ്ങളില്‍ ആ പ്രശ്‌നമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് എ സര്‍ട്ടിക്കറ്റ് കിട്ടിമെന്ന് വിചാരിച്ച് നല്ല ഒരു കഥയും കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും, അങ്ങനെ ചെയ്താല്‍ നഷ്ടം തനിക്ക് മാത്രമാണെന്നും അവര്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സെപ്റ്റംബര്‍ 16ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സ്വാസിക, റോഷന്‍ അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തിയിരിക്കുന്നത്.

Vijayasree Vijayasree :