എപ്പോഴും വിശ്വസിക്കാവുന്ന സഹായി…. ഏറ്റവും നല്ല മനുഷ്യൻ…; ‘നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നില്ലേ?; പിറന്നാൾ മധുരത്തിനൊപ്പം വിധു പ്രതാപിൻ്റെ മറുപടി കലക്കി !

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമര്‍സെന്‍സുളള ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുളളത്.

വിധു പ്രതാപും ദീപ്തിയും എല്ലായിപ്പോഴും ഒന്നിച്ച് സോഷ്യൽ മീഡിയയയിൽ എത്താറുണ്ട്. ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് വിധു പ്രതാപ് മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനായി മാറിയത്.

ഇപ്പോൾ നാൽപത്തിയൊന്ന് വയസിൽ എത്തി നിൽക്കുന്ന വിധു പ്രതാപിന് സിനിമ-സീരിയൽ രം​ഗത്ത് നിന്ന് നിരവധി സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ​ഗായിക സിത്താര കൃഷ്ണകുമാർ. സിത്താരയും ജ്യോത്സനയും വിധു പ്രതാപും റിമി ടോമി വിധി കർത്താക്കളായി വന്ന ടെലിവിഷൻ പരിപാടികളെല്ലാം വലിയ ഹിറ്റായിരുന്നു. ഷോയെക്കാൾ ഇവരുടെ കൂട്ടുകെട്ടാണ് ഹിറ്റ് ആയി മാറുന്നത്.

നാൽപത്തിയൊന്നിൽ എത്തി നിൽക്കുന്ന വിധു പ്രതാപിന് സിനിമ-സീരിയൽ രം​ഗത്ത് നിന്ന് നിരവധി സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ​ഗായിക സിത്താര കൃഷ്ണകുമാർ. സിത്താരയും വിധുവും ജ്യോത്സനയും വിധു പ്രതാപും റിമി ടോമിയും വിധി കർത്താക്കളായി വന്ന ടെലിവിഷൻ പരിപാടികളെല്ലാം വലിയ ഹിറ്റായിരുന്നു.

ഇപ്പോഴിത ഇന്ന് പിറന്നാൾ‌ ആഘോഷിക്കുന്ന വിധു പ്രതാപിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സിത്താര. സിത്താരയുടെ ആശംസയ്ക്ക് വളരെ രസകരമായി നർമ്മം കലർത്തിയാണ് വിധു പ്രതാപ് മറുപടി നൽകിയിരിക്കുന്നത്.

‘നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകൻ…. കൂട്ടുകാർക്കിടയിൽ ഏറ്റവും രസികൻ…. എപ്പോഴും വിശ്വസിക്കാവുന്ന സഹായി…. ഏറ്റവും നല്ല മനുഷ്യൻ…. നിങ്ങൾ ഞങ്ങളുടെ കുടുംബാം​ഗത്തെപ്പോലെ… നമ്മുടെ വിധുച്ചേട്ടൻ ഒരോ വർഷം ചെറുപ്പമായി മാറുകയാണ്… ജന്മദിനാശംസകൾ…’

ചക്കര വിധുച്ചേട്ടാ…’ എന്നാണ് സിത്താര വിധുവിനും ദീപ്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ‘താങ്ക്യൂ സോമച്ച് സിത്തുമണി…. നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നില്ലേ?’ എന്നാണ് രസകരമായി വിധു പ്രതാപ് മറുപടി നൽകിയത്.

സിത്താരയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി വിധു പ്രതാപ് ആരാധകരും കമന്റുകളുമായി എത്തി. വിധുവിനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കി സ്പെഷൽ വീഡിയോയും സിത്താര കൃഷ്ണ കുമാർ പങ്കുവെച്ചിരുന്നു.

about sithara

Safana Safu :