ഒരു ലുക്കിൽ ഒരുങ്ങി അതേ ലുക്കായി മാറുന്നതും നടക്കുന്നതും ശ്വസിക്കുന്നതും ശ്രമകരമായ കാര്യം; കോബ്ര’ മേക്ക് ഓവറിനെ കുറിച്ച് വിക്രം!

ആരാധകർ ഏറെ കാത്തിരുന്ന വിക്രം ചിത്രം കോബ്ര റിലീസ് ആയിരിക്കുകയാണ് . വിവിധ ഭാവങ്ങളിലാണ് വിക്രം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. പതിവുപോലെ മിന്നുന്ന പ്രകടനം തന്നെയാണ് വിക്രം ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
വിക്രമിന്റെ പെർഫോമൻസിനോടൊപ്പം എടുത്തു പറയേണ്ട മറ്റൊന്ന് താരത്തിന്റെ ഞെട്ടിക്കുന്ന ​ഗെറ്റപ്പാണ്. ഏകദേശം എട്ട് വ്യത്യസ്ത വേഷങ്ങളിൽ താരം നടത്തിയ പ്രകടനത്തിനു പിന്നിലുള്ള പരിശ്രമം മണിക്കൂറുകളും മാസങ്ങളും നീണ്ടതായിരുന്നു എന്ന് പറയുകയാണ് വിക്രവും അണിയറ പ്രവർത്തകരും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോബ്രയുടെ മേക്കിങ് വീഡിയോയിലൂടെയാണ് മേക്ക് ഓവർ അനുഭവങ്ങളെ കുറിച്ചും അതിനു പിന്നിലെ വർക്കിനെ കുറിച്ചും നടനും സംവിധായകനും പറഞ്ഞത്.

‘കോബ്രയുടെ ക്രിത്രിമ മേക്കപ്പ് ആരെ വെച്ച് ചെയ്യണമെന്ന് ആലോചിച്ചപ്പോൾ യു എസിൽ ആളുണ്ടെന്ന് മനസിലായി എന്നാൽ എനിക്ക് നമ്മുടെ രാജ്യത്ത് നിന്നുള്ള ടെക്നീഷ്യൻസ് വേണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് മുംബൈയിൽ നിന്നും ഒരു ടീം എത്തുന്നത്. വളരെ മികച്ച രീതിയിൽ അവർ അത് ചെയ്തു. ഷൂട്ടിന് ഒരു ഏഴ് എട്ട് മാസം മുമ്പ് തന്നെ മുംബൈയിൽ പോയി ഒരു മോൾഡ് എടുത്ത്, അതിന് വേണ്ടി ഒരു ദിവസം മുഴുവൻ ഇരുന്ന് മുഖത്തിന് മാച്ചാകുന്നത് പോലെ സേറ്റ് ചെയ്ത്, അത് ശരിയാകതെ വരുകയും വീണ്ടും റീ വർക്ക് ചെയ്ത് പെർഫെക്ഷൻ വരാൻ വേണ്ടി സമഗ്രമായ വർക്കാണ് ചെയ്തിരിക്കുന്നത്.’ സംവിധായകൻ അജയ് ജ്ഞാനമുത്തു പറ‍ഞ്ഞു.

‘വളരെ സമര്‍പ്പണ ബോധത്തോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അതിരാവിലെ നാല് മണിക്ക് തന്നെ മേക്കപ്പ് ചെയ്യാൻ എത്തും. അപ്പോൾ ബാക്കിയുള്ളവർ ഉറക്കമായിരിക്കും. കൃത്യം ഏഴ് മണിയാകുമ്പോഴേക്കും സെറ്റിൽ അദ്ദഹം ഉണ്ടാകും. ഷുട്ട് കഴി‍‍ഞ്ഞും രണ്ട് മണിക്കൂർ എടുത്താണ് മേക്കപ്പ് അഴിക്കേണ്ടത്. ആറ് മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് വിശ്രമിക്കാൻ സമയം ലഭിക്കുന്നത്.’

‘മുടി മുതൽ എല്ലാം സെറ്റ് ചെയ്യാ‍ൻ വേണ്ടി അതിരാവിലെ തന്നെ വർക്ക് തുടങ്ങുമായിരുന്നു. അത്രയും കഷ്ടപ്പെട്ട് ചെയ്യുന്ന മേക്കപ്പ് കളയുന്നത് ദ്രോഹമാണ് എന്ന് പറയാം. പ്രോസ്തെറ്റിക്സ് വളരെ കട്ടിയുള്ളതാണ്. ഒരു മാസ്ക് ഇട്ട ഫീലാണ്. എന്നാൽ കണ്ടാൽ വളരെ നേർത്തതും റിയലിസ്റ്റിക്കായും ആണ് തോന്നുക. ​ഗെറ്റപ്പ് എന്ന് പറയുന്നത് വളരെ കഷ്ടം തന്നെയാണ്. ഒരു ലുക്കിൽ ഒരുങ്ങി അതേ ലുക്കായി മാറുന്നതും നടക്കുന്നതും ശ്വസിക്കുന്നതും ശ്രമകരമായ കാര്യം തന്നെയാണ്.

റഷ്യയിലെ കാലാവസ്ഥയിൽ ശരീരം മുഴുവൻ തണുക്കും. എന്നാൽ മുഖം മാത്രം വിയർക്കുകയാണ് ചെയ്യുക. പ്രോസ്തെറ്റിക്സിനുള്ളിൽ നിന്ന് വിയർപ്പ് പുറത്തേക്ക് വരുമ്പേൾ ഐസ് ആകും. അത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇതെല്ലാം ചെയ്താണ് പടം എടുക്കുന്നത്. അതുകൊണ്ട് തന്നെ പ്രക്ഷകർ ഇംപ്രസ് ആകും,’ വിക്രം പറയുന്നു.

AJILI ANNAJOHN :