ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം; ഷാരൂഖിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പുനരാരംഭിച്ച് ഓസ്‌ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാല

ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകര്‍ ഏറെയുള്ള താരമാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഒരു നടന്‍ എന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും താരം ശ്രദ്ധേയനാണ്. ഇപ്പോഴിതാ, ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റി.

തന്റെ വിശ്രമ വേളയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഷാരൂഖ് ലാ ട്രോബ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദര്‍ശിച്ചതിനിടയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്. 18 ലക്ഷത്തിനടുത്തുള്ള സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

ഒപ്പം ആസിഡ് ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുന്ന മീര്‍ ഫൗണ്ടേഷനുവേണ്ടി ഷാരൂഖ് ഖാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സര്‍വകലാശാല അംഗീകരിച്ചു. 120ലധികം ആസിഡ് ആക്രമണത്തിന് ഇരയായവരെ പരിപാലിക്കുന്നതിനു പുറമേ, അംഫാന്‍ ഇരകള്‍ക്ക് പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങളും കൊവിഡ് കാലത്തെ താരത്തിന്റെ സംഭാവനകളും ശ്രദ്ധേയമായിരുന്നു.

ഷാരൂഖ് തന്റെ അഭിനയ ജീവിത്തിന്റെ 30ാം വര്‍ഷത്തിലാണ്. ടെലിവിഷനില്‍ ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം 1992 ല്‍ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നാലെ നിരവധി ഹിറ്റുകളും ബോളിവുഡിന് കിങ് ഖാന്‍ സമ്മാമിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിം?ഗ് തിരക്കിലേക്ക് കടന്ന താരത്തിന്റെ മൂന്ന് പ്രധാന റിലീസുകളാണ് 2023 ല്‍ തന്നെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :