ഒരു എട്ടാം ക്ലാസുകാരി തന്‍റെ അച്ഛനോടൊപ്പം സിനിമയില്‍ അവസരം ചോദിച്ചുവരുന്നു; ആ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു; പിന്നീട് ആ അച്ഛന് കൊടുത്ത വാക്ക് പാലിച്ചു ; ഹണി റോസ് നായികയായത് ഇങ്ങനെ!

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി സജീവമാണ്. വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറിയ ഹണി റോസ് അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലടക്കം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹണി. സിനിമ പോലെ തന്നെ സ്റ്റേജ് ഷോകളിലും മറ്റുമെല്ലാം സജീവമാണ് ഹണി റോസ്.

ഹണി റോസ് സിനിമയിലെത്തിയതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ വിനയൻ പറയുകയുമുണ്ടായി. സംവിധായകൻ വിനയൻ മലയാളത്തിൽ നിരവധി സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയും സമ്മാനിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് നടി ഹണി റോസ് മലയാളത്തിലേക്ക് എത്തിയത്. മണിക്കുട്ടന്‍ നായകനായ സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു നടി.

ഹണി റോസ് എങ്ങനെയാണ് സിനിമയിലേക്ക് ആദ്യമായി അഭിനയിക്കേണ്ടിയിരുന്നത് മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്‌നവും എന്ന സിനിമയിലായിരുന്നുവെന്ന് വിനയൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

ഒരു എട്ടാം ക്ലാസുകാരി തന്‍റെ അച്ഛനോടൊപ്പം സിനിമയില്‍ അവസരം ചോദിച്ചുവന്നിരുന്നു. ആ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്.

അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കി അയച്ചു. ഹണിയുടെ അച്ഛന്‍ വര്‍ഗീസ് ചേട്ടന്‍ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കുമായിരുന്നു.

ആ സമയത്ത് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. അതിനിടെ വ‍ർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോള്‍ മകൾക്ക് ഒരു വേഷം മകള്‍ക്ക് നല്‍കാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് ഞാന്‍ പാലിച്ചു. അങ്ങനെ ഹണി റോസ് ബോയ് ഫ്രണ്ടിലൂടെ അരങ്ങേറുകയായിരുന്നു അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

about honey rose

Safana Safu :