അന്ന് കാവ്യാ ദിലീപിനെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂട്ടി തിരുത്തി കാരണം അത് !സംഭവം ഇങ്ങനെ !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യ മാധവൻ. മലയാളികളുടെ സ്വന്തം കരിമിഴിക്കുരുവിയാണ് കാവ്യാമാധവൻ . ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം ഇന്ന് സിനിമയിൽ നിന്ന് വിട്ടു നിൽകുകയാണെങ്കിലും വാര്‍ത്തകളിലും വിവാദങ്ങളിലും നടിയുടെ പേര് ഉയർന്ന കേൾക്കാറുണ്ട് .

1991 വർഷത്തിൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ബാലതാരം ആയിട്ടാണ് കാവ്യാമാധവൻ സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. 1996 വർഷത്തിൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മൂട്ടി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭാനുപ്രിയ നായികയായ സിനിമയിൽ ഇവരുടെ കൗമാര കാലത്തെ ആണ് കാവ്യ മാധവൻ അവതരിപ്പിച്ചത്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് താരം ആദ്യമായി നായികയായി അഭിനയിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിൽ ദിലീപ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം ആയിരുന്നു കാവ്യ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. തൻറെ ആദ്യത്തെ നായകൻ ദിലീപ് ആണെന്ന് കാവ്യ മിക്ക അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് മമ്മൂട്ടിക്ക് അത്ര ഇഷ്ടമല്ല. മമ്മൂട്ടി എന്താണ് തിരിച്ച് ചോദിക്കുക എന്നറിയുമോ?

“ഞാനല്ലേ നിൻറെ ആദ്യ നായകൻ. പിന്നെ നീ എന്തിനാണ് ദിലീപ് ആണ് എന്ന് പറയുന്നത്?” – ഇതായിരിക്കും എപ്പോഴും മമ്മൂട്ടി തിരിച്ചു ചോദിക്കുന്നത്. ഇനി ആര് എന്തൊക്കെ ചോദിച്ചാലും മമ്മൂട്ടിയാണ് തൻറെ ആദ്യ നായകൻ എന്ന് പറയണം എന്നാണ് മമ്മൂട്ടി കാവ്യയോട് തമാശ രൂപത്തിൽ പറഞ്ഞിരിക്കുന്നത്. എന്തൊക്കെയായാലും മമ്മൂട്ടിയുടെ അത്ര ഹ്യൂമർ സെൻസ് മലയാള സിനിമയിൽ വേറെ ആർക്കും ഉണ്ട് എന്നാണ് ഇപ്പോൾ മലയാളികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം ദിലീപും കാവ്യ മാധവനും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. അന്ന് കൂടെ നായകനായെത്തിയത് ദിലീപായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലെ നായകനായി മാറിയതും ദിലീപാണ്. ഇവരൊന്നിച്ച് അഭിനയിച്ച് സൂപ്പർഹിറ്റായ ചില ചിത്രങ്ങൾ നിരവധിയാണ് .

കാവ്യ – ദിലീപ് ജോഡി അവസാനമായി ഒന്നിച്ച് അഭിനയിച്ച സിനിമയാണ് 2016-ൽ പുറത്തിറങ്ങിയ പിന്നെയും. അടൂർ ഗോപാലകൃഷ്ണൻ രചനയും സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ച സിനിമ തീയേറ്ററുകളിൽ വേണ്ടത്ര തിളങ്ങിയിരുന്നില്ല.

AJILI ANNAJOHN :