പിങ്ക് നിറമുള്ള സൽവാറണിഞ്ഞ് അതീവ സുന്ദരിയായി ഭാവന, ‘മില്യൺ ഡോളർ’ പുഞ്ചിരി എന്ന് ആരാധകർ; ചിത്രം വൈറൽ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍.

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ ഭാവനയ്ക്ക് കഴിഞ്ഞിരുന്നു.

ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള ഏതാനും ഫോട്ടോകളാണ് ഇപ്പോൾ ആരാധക ശ്രദ്ധ കവരുന്നത്.

പിങ്ക് നിറമുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം പിങ്ക് നിറത്തിലുള്ള വലിയ കമ്മലുകളും ഭാവന അണിഞ്ഞിട്ടുണ്ട്. സിമ്പിൾ ആന്റ് ഹമ്പിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയത്. ഭാവനയുടെ ചിരിയെ ‘മില്യൺ ഡോളർ’ പുഞ്ചിരി എന്ന് ആരാധകർ വിശേഷിപ്പിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ഇപ്പോള്‍ ഇരുവരും ബാംഗ്ലൂരിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്.

Noora T Noora T :