ദുബൈയിലെ ജിമ്മിൽ അതിശയിപ്പിക്കുന്ന വർക്ക്ഔട്ടുമായി മോഹൻലാൽ ; കൈ അടിച്ച് ആരാധകർ!

ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബൈയിൽ എത്തിയതാണ് മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ സമൂഹമാദ്ധ്യമത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

സമൂഹമാദ്ധ്യമത്തിലൂടെ പുറത്ത് വന്നിരിക്കുന്നത് ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വർക്ക്ഔട്ട് വീഡിയോയാണ്. മോഹൻലാൽ ഫാൻസ് ക്ലബ്ബിലാണ് വീഡിയോ എത്തിയിരിക്കുന്നത്. വളരെ അനായാസമായി വർക്ക് ഔട്ട് ചെയ്യുന്ന അദ്ദേഹത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി ട്രെയിനറും ഒപ്പം ഉണ്ട്.

അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദൃശ്യം, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

AJILI ANNAJOHN :