‘രാമലീല’യ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു’; വിവരം പങ്കുവെച്ച് സംവിധായകന്‍

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ‘രാമലീല’യ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രം കൂടിയായിരിക്കും ഇത്. ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കും.

വന്‍താരനിരയോടെ 2017ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് രാമലീല. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആയിരുന്നു. മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മുളകുപാടം ഫിലിംസ് ആയിരുന്നു നിര്‍മ്മാണം.

അതേസമയം, രാമലീല, കമ്മാര സംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് മാസ് ഫാമിലി എന്റര്‍ടെയിനറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. കമ്മാര സംഭവത്തിന് ചലച്ചിത്ര പുരസ്‌ക്കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം എടുത്തു പറയാന്‍ സാധിക്കുന്ന സിനിമകളൊന്നും ദിലീപിന്റേതായി പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രം ദിലീപ് ആരാധകര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത് വലിയ പ്രതീക്ഷയാണ്.

സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പുറത്തുവിട്ട ഒരു എഡിറ്റഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ലോമോഷനില്‍ ദിലീപ് നടന്നുവരുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളിലെപ്പോഴോ പകര്‍ത്തിയ ഒരു വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. മുംബൈ നഗരത്തിലൂടെ വളരെ സിംപിള്‍ ലുക്കില്‍ നടന്ന് വരുന്ന ദിലീപിനെയണ് കാണാന്‍ കഴിയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ കമല്‍ഹാസന്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ്ചിത്രം വിക്രത്തിന്റെ ബീജിയമാണ് നല്‍കിയിരിക്കുന്നത്. കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും മാസ് ലുക്കിലുള്ള ദിലീപിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നവ നിര്‍വ്വഹിക്കുന്നതും റാഫി തന്നെയാണ്.

റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. ഇപ്പോള്‍ മുബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 2021 ഒക്ടോബറിലാണ് വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടക്കെം ശ്രദ്ധേയമായിരുന്നു. എന്നാല്‍ അധികം മുന്നോട്ടു പോേകുന്നതിന് മുന്‍പ് തന്നെ ഷൂട്ടിംഗ് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. ദിലീപിന് പുറമെ ജോജു ജോര്‍ജ്, സിദ്ധിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു നായികയായത്. നാദിര്‍ഷയായിരുന്നു സംവിധാനം. ദിലീപിനെ വെച്ച് നാദിര്‍ഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്.

Vijayasree Vijayasree :