എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും; ര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…;ഹരീഷ് പേരടി പറയുന്നു!

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു.

ഇപ്പോഴിതാ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ .

പാഠ്യപദ്ധതി കരട് രേഖയില്‍ മാറ്റം വരുത്തിയ പുരോഗമന നാട്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത്, മത വിശ്വാസമനുസരിച്ച് ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതാണെന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും..ഈ പുരോഗമന നാട്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് അവനവന്റെ മത വിശ്വാസമനുസരിച്ച് ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്…വര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…വര്‍ഗ്ഗീയത ജയിക്കട്ടെ

AJILI ANNAJOHN :