പരിഹരിക്കാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു സഹോദരനെപ്പോലെ കണ്ട് എന്നെ വിളിക്കാം..; ഞാൻ സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടി; പോകുന്നിടത്തെല്ലാം മാസ് ആയി റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും റോബിൻ തരംഗം ഇന്നും അവസാനിച്ചിട്ടില്ല. ഒരുപക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യമാകും ഒരു മത്സരാർത്ഥിക്ക് ഇത്രയേറെ ഫാൻ ബേസ് ലഭിക്കുന്നത്.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി നിരവധി സിനിമാ അവസരങ്ങളും ലഭിച്ചു. ഉദ്ഘാടനങ്ങൾക്കും മറ്റുമായി എവിടെ ചെന്നാലും റോബിൻ റോബിൻ എന്ന ആർപ്പുവിളികളാണ്…

ചെറിയ കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ റോബിനെ കാണാൻ ജനത്തിരക്കുകൾക്കിടയിലേക്ക് വരാറുണ്ട്. റോബിനെ കാണാൻ എത്തുന്നവരോട് സ്നേഹ വാത്സല്യത്തോടെയാണ് ഇടപഴകുന്നതും റോബിൻ്റെ ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ചെങ്കൽചൂളയിൽ അതിഥിയായെത്തിപ്പോൾ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘ഞാനൊരു തിരുവനന്തപുരംകാരനാണ്. ഞാൻ പലപ്പോഴും ആ​ഗ്രഹിച്ചിട്ടുണ്ട് ഇവിടെ വരാൻ വേണ്ടി. ഈ ഒരവസരത്തിൽ ഇവിടെ വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വിങ്ങ്സ് ഓഫ് വുമൺ, ഒരുപാട് സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമാണ്. നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനം ആണ്.

സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പുരുഷന്മാർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അങ്ങനെ ഒന്നുമില്ല. എല്ലാ കാര്യങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും ചെയ്യാൻ കഴിയും. അത് ചെയ്ത് കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അതുപോലെ കാണിച്ചുകൊടുക്കണം’.

‘എൻ്റെ ആ​ഗ്രഹമായിരുന്നു ഇവിടെ വരണമെന്നുള്ളത്. എൻ്റെ ആ​ഗ്രഹം നിങ്ങൾ സാധിച്ചു തന്നു. അതിന് ഒരുപാട് നന്ദി. ഒരുപാട് കുഞ്ഞുങ്ങളും അമ്മമാരും മഴയത്ത് വന്ന് നിൽപ്പുണ്ട്. അവരോടെല്ലാം പ്രത്യേകിച്ച് നന്ദി പറയുകയാണ്. കുട്ടികളോട് നന്നായി പഠിച്ച് നല്ലൊരു പ്രൊഫഷനിലേക്ക് എത്തിച്ചേരണം. അതിൻ്റെ കൂട്ടത്തിൽ നമ്മുടെ പാഷനും ഫോളോ ചെയ്യണം’.

‘നിങ്ങളെല്ലാവരും നിങ്ങളുടെ പാഷൻ ഫോളോ ചെയ്യാൻ ശ്രമിക്കുമ്പോൾ പരിഹരിക്കാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു സഹോദരനെപ്പോലെ കണ്ട് എന്നെ വിളിക്കാം, നിങ്ങൾക്ക് അതിലേക്ക് എത്താനുള്ള സഹായങ്ങൾ ഞാൻ ചെയ്ത് തരും. ഒരു ജീവിതമേ ഉള്ളൂ, അത് സന്തോഷമായി ജീവിക്കക’, റോബിൻ പറഞ്ഞു.

about robin

Safana Safu :