പാവങ്ങളെ പറ്റിക്കാനുള്ള, അവരെ കൊള്ളക്കാരും മോഷ്ടാക്കളുമാക്കാനുള്ള, അതിലുപരി സാധാരണക്കാരെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന ചില പരസ്യങ്ങളില്‍ അഭിനയിച്ചിട്ട് വേണോ നിങ്ങൾക്ക് ജീവിക്കാൻ ; വിജയ് യേശുദാസിനും റിമി ടോമിക്കെതിരേയും വിമർശനവുമായി സംവിധായകന്‍!

ഓണ്‍ലൈന്‍ റമ്മി കളികളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് . ജീവിക്കാന്‍ വകയില്ലാതായതിനാലാണോ ആളെ കൊല്ലുന്ന ഇത്തരം പരസ്യങ്ങളില്‍ താരങ്ങള്‍ അഭിനയിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കളിയാണ് റമ്മി. തെങ്ങിന്‍ തോപ്പിലും ആറ്റിന്‍കരയിലും അല്ലെങ്കില്‍ ഏതെങ്കിലും വീടിന്റെ മൂലയ്ക്കുമൊക്കെ ഇരുന്ന് ആ പഴയ റമ്മി കളിയെ കുറിച്ചല്ല ഇവിടെ പറയുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.ഗാനഗന്ധർവ്വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനൊന്നും ജീവിക്കാന്‍ ഒരു വകയും ഇല്ലാലോ. പാവങ്ങളെ പറ്റിക്കാനുള്ള, അവരെ കൊള്ളക്കാരും മോഷ്ടാക്കളുമാക്കാനുള്ള, അതിലുപരി സാധാരണക്കാരെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന ചില പരസ്യങ്ങളില്‍ അഭിനയിച്ചിട്ട് വേണോ ഇവർക്ക് ജീവിക്കാനെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

അപ്പന് പേര് ദോഷം കേള്‍പ്പിക്കാന്‍ ഇങ്ങനെ ഒരു മകന്‍, കുറേകാലമായി ഇങ്ങനെ പേരുദോഷം കേള്‍പ്പിക്കുന്നു. പാട്ടുകളുടെ കോപ്പി റൈറ്റിന്റെ കാര്യം പറഞ്ഞത് മുതല്‍, മലയാളത്തില്‍ ഇനി പാടില്ലെന്ന് പറഞ്ഞതുമുതല്‍ തുടങ്ങി ഈ പേരുദോഷം കേള്‍പ്പിക്കല്‍. ജീവിക്കാന്‍ ഗതിയില്ലാതായത് കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോള്‍ റമ്മിയുടെ പരസ്യത്തിലാണ് വിജയ് യേശുദാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.അതിലാണ് കേരളത്തിലെ എല്ലാവർക്കും റമ്മി കളിക്കുന്നത് ഇഷ്ടമാണ്, ഗുജറാത്തിലുളള ഒരാള്‍ ഇതിലൂടെ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ കിട്ടിയെന്നൊക്കെ പറയുന്നത്. റമ്മി കളിച്ചാല്‍ നമ്മുടെ അക്കൌണ്ടില്‍ പണം വന്നുകൊണ്ടിരിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഈ കേരളത്തില്‍ തന്നെ ബിജിഷ എന്ന് പറയുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിജയ് യേശുദാസ് അറിയുന്നുണ്ടോയെന്നും അദ്ദേഹം വീണ്ടും ചോദിക്കുന്നു.

വിജയ് യേശുദാസിന്റേയും റിമി ടോമിയുടേയും ഉള്‍പ്പടേയുള്ള ആളുകളുടെ പരസ്യം കണ്ടിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ഞാനിനി ഇത്തരം പരസ്യം ചെയ്യില്ലെന്ന് നടന്‍ ലാല്‍ അടുത്തിടെ വ്യക്തമാക്കി. അത് വളരെ നല്ല കാര്യം. തനിക്ക് ഒരു അബന്ധം പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയ് യേശുദാസിനും റിമി ടോമിക്കും ഇക്കാര്യത്തില്‍ ഒരു പശ്ചാത്താപം തോന്നാത്തത് കഷ്ടമാണ്.ടെലിഫോണ്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്നു ബിജിഷ. മരിക്കുമ്പോള്‍ ഒരു കോടിയില്‍പരം രൂപയുടെ കടം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ മറ്റൊരു സംഭവം ഉണ്ടായി. ജേക്കബ് നൈനാന്‍ എന്ന വൈദികന്റെ മകന്‍, ഷിജു ജേക്കബ് നൈനാന്‍ സ്വന്തം വീട്ടില്‍ മോഷം നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായതും ഈ റമ്മി കളി മൂലമാണ്.48 പവനും 80000 രൂപയുമാണ് വൈദികന്റെ വീട്ടില്‍ നിന്നും കളവ് പോയത്. പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവർ സംശയമുള്ള ആളുകളെയെല്ലാം പരിശോധിച്ചു.

വിരലടയാള വിദഗ്ധർ വന്ന് നോക്കുമ്പോള്‍ പുറത്ത് നിന്നുള്ള ആരുടേയും സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സ്വന്തം വീട്ടില്‍ തന്നെയാണ് കള്ളന്‍ എന്ന് മനസ്സിലായതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.താരങ്ങള്‍ പരസ്യങ്ങളില്‍ പറയുന്നതെല്ലാം സത്യമാണെന്നാണ് ഇവരുടെ വിചാരം. ഇതില്‍ അകപ്പെട്ട് പോയാണ് വൈദികന്റെ മകനും കടക്കാരനും പിന്നീട് മോഷ്ടാവും ആയത്. ആ വൈദികന്റെ ഹൃദയവേദനയുടെ കൂരമ്പുകള്‍ ചെന്ന് തറയ്ക്കുക വിജയ് യേശുദാസിനെ പോലുള്ളവരുടെ നെഞ്ചിലായിരിക്കും. ഒരു പണിയും ഇല്ലെങ്കില്‍ പോയി ഒരു മണ്‍വെട്ടിയെടുത്ത് വാഴയ്ക്ക് വളമിടാനെങ്കിലും നോക്കൂ എന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.

AJILI ANNAJOHN :