‘മലയാള സിനിമയിൽ സ്വഭാവ നടന്മാർ കുറവാണെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എന്തുകൊണ്ടാണ് ടെലിവിഷൻ അഭിനേതാക്കളിലേക്ക് ഈ അവസരങ്ങൾ എത്താത്? സ്വാസിക പറയുന്നു !

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെയാണ് സ്വാസിക സ്വന്തമാക്കിയത്. മലയാളത്തിൽ ഏകദേശം അഞ്ചിലധികം സീരിയലുകളിൽ സ്വാസിക ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു .അതിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് സീത എന്ന കഥാപാത്രം തന്നെയാണ് .

ഇപ്പോഴിതാ സീരിയല്‍ അഭിനേതാക്കളെ സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നത് നിർഭാഗ്യകരമായ കാര്യമാണെന്ന് സ്വാസിക. സീരിയൽ സിനിമ എന്ന വേർതിരിവ് ഉണ്ട് എന്നും സീരിയലിൽ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാർക്കും സിനിമയിൽ പ്രവർത്തിക്കാൻ അവസരം കിട്ടാറില്ല എന്നും താരം പറഞ്ഞു. സീരിയലുകളിൽ അഭിനയിക്കുന്ന രീതി സിനിമയിൽ നിന്ന് വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും അടിസ്ഥാനം എന്നുപറയുന്നത് അഭിനയം തന്നെയാല്ലെ എന്നും സ്വസിക ചോദിക്കുന്നു.’സീരിയലിൽ നിന്ന് ബി​ഗ് സ്ക്രീനിലേക്ക് വന്ന് അസാധാരണമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ച അഭിനേതാക്കൾ നമ്മുടെയിടയിലുണ്ട്.

അതുകൊണ്ട് തന്നെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് അത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നറിയാൻ ഒരു കഥാപാത്രത്തെ അവരിൽ വിശ്വസിച്ച് ഏൽപ്പിക്കണം. സീരിയൽ സിനിമ എന്ന വേർതിരിവ് ഇപ്പോഴും ഉണ്ട്. പക്ഷെ ഭ​ഗ്യവശാൽ ഞാൻ അതിന് വിധേയമായിട്ടില്ല. എന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് മിക്ക സിനിമ സെറ്റുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഞാൻ പോകാറുള്ളത്. പക്ഷെ ഇപ്പോഴും ആ വേർതിരിവ് നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാരന്മാർക്കും സിനിമയിൽ പ്രവർത്തിക്കാൻ അവസരം കിട്ടാറില്ല’, സ്വാസിക കൂട്ടിച്ചേർത്തു.

സീരിയലുകളിൽ അഭിനയിക്കുന്ന രീതി സിനിമയിലെ അഭിനയത്തിൽ നിന്ന് വ്യത്യസ്തമാണെന്നത് ശരിയാണ്, എന്നാൽ രണ്ടിന്റെയും അടിസ്ഥാനം എന്നുപറയുന്നത് അഭിനയം തന്നെയല്ലെ? അവരെ വളരെ എളുപ്പത്തിൽ സംവിധായകന് വേണ്ടത് പോലെ അഭിനയിപ്പിക്കാൻ സാധിക്കും. അവരുടെ പ്രകടനം സിനിമാറ്റിക് രീതിയിലാകാൻ‌, സംവിധായകന് രണ്ട് മണിക്കൂറോ അല്ലെങ്കിൽ ഒരു ദിവസമോ വേണ്ടിവന്നേക്കാം, എന്നിട്ടും അത് നടക്കുന്നില്ല. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവർത്തിക്കാൻ ആരംഭിച്ചത് മുതൽ എങ്ങന അഭിനയം വ്യത്യസ്തപ്പെടുത്തണം എന്ന് ഞാൻ കണ്ടെത്തി. അതൊരു കഠിനമായ ദൗത്യമൊന്നുമല്ല,’ താരം അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിൽ സ്വഭാവ നടന്മാർ കുറവാണെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എന്തുകൊണ്ടാണ് ടെലിവിഷൻ അഭിനേതാക്കളിലേക്ക് ഈ അവസരങ്ങൾ എത്താത്? ബീന ആന്റണിയെ പോലെ, മഞ്ചു പിള്ളയെ പോലെ ടെലിവിഷനിൽ എത്തിയതിന് ശേഷം സീരിയൽ അഭിനേതാക്കൾ എന്ന ലേബൽ അവർക്ക് ലഭിക്കുകയും സിനിമകളിൽ അവസരങ്ങൾ കുറയുകയും ചെയ്തു.

‘ഹോം’ എന്ന ചിത്രത്തിലൂടെ മഞ്ജു പിള്ള വീണ്ടും എത്തി. ബീന ആന്റണിയ്ക്കാണെങ്കിൽ അനായാസമായി ഹാസ്യം ചെയ്യാനും, പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാനും വില്ലത്തി കഥാപാത്രം ചെയ്യാനും കഴിയും. അതുപോലെ ദേവി ചന്ദനയും അനു ജോസഫും മികച്ച കഴിവുള്ളവരാണ്. എന്നാൽ എന്തുകൊണ്ടാണ് ഈ വേർതിരിവ് എന്ന് എനിക്കറിയില്ല. പക്ഷേ, ഇത് നിർഭാഗ്യകരമാണ്.’ സ്വാസിക ഇടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

AJILI ANNAJOHN :