സിനിമാ നിർമ്മാതാക്കൾ ആയിരിക്കെ ആഗോള പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുക എന്നതാണ് പ്രധാനം; ശ്രദ്ധേയമായി ഫർഹാൻ അക്തറിന്റെ വാക്കുകൾ!

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തർ മലയാളികൾക്കിടയിലും ശ്രദ്ദേയനാണ്. ഫർഹാന്റെ വാക്കുകളും എഴുത്തുകളുമാണ് എല്ലായിപ്പോഴും ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഫർഹാൻ പറഞ്ഞ വാക്കുകൾ
വൈറലാകുകയാണ്.

ഓരോരുത്തർക്കും അവരവരുടെ ഭാഷയുമായി വൈകാരിക ബന്ധമുണ്ട്, എന്നാൽ മറ്റ് ഭാഷയിലുള്ളവരുമായി സംവേദിക്കുമ്പോൾ വ്യത്യസ്ഥമായി ചിന്തിക്കേണ്ടതുണ്ട് എന്നുമാണ് ഫർഹാൻ അക്തർ പറഞ്ഞത് . മികച്ച കണ്ടൻ്റുകൾ ലഭിക്കാത്ത പക്ഷം മറ്റുഭാഷകളിൽ നിന്നുള്ളവ കാണാൻ കൊവിഡാനന്തരം പ്രേക്ഷകർ പഠിച്ചുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഫർഹാൻ അക്തറിന്റെ വാക്കുകൾ പൂർണ്ണമായി വായിക്കാം….

എല്ലാവർക്കും അവരവരുടെ ഭാഷയുമായി വൈകാരിക ബന്ധമുണ്ട്. നിങ്ങൾക്ക് ആ വാക്യഘടനയും സൂക്ഷ്മ നർമ്മവും നന്നായി മനസ്സിലാകുന്നു. ഒരൊറ്റ വാക്കുകൊണ്ട് ചിലപ്പോൾ മാതൃഭാഷയിൽ വികാരങ്ങളെ കൃത്യമായി പ്രേക്ഷകരെ അറിയിക്കാൻ സാധിക്കും. എന്നാൽ പുറത്തുള്ള പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ, മറ്റൊരു തലത്തിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു.

ഇംഗ്ലീഷിൽ അലക്സാണ്ടർ ദി ഗ്രേറ്റിനേക്കുറിച്ചോ റോമാക്കാരെക്കുറിച്ചോ ഒരു സിനിമ കാണുമ്പോൾ ഒരിക്കലും ഇംഗ്ലീഷിൽ സംസാരിച്ചിട്ടില്ലെങ്കിലും ഭാഷ നമ്മെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്നില്ല. ഇംഗ്ലീഷിൽ ഉള്ളത് സ്വീകരിക്കാൻ വളരെ സാധാരണമായി സാധിക്കുന്നു എന്ന് തോന്നുന്നു.

ഈ വേർതിരിവ് നാം സ്വയമേ തിരുത്തേണ്ടതാണ്. നിങ്ങൾ നിങ്ങളെ അനുവദിക്കുന്നിടത്തോളം ഏത് ഭാഷയിലുള്ളതും വികാരത്തോടെ ഫലപ്രദമായി കാണാൻ ഉള്ള രീതി നിങ്ങൾ കണ്ടെത്തും. അതിനാൽ വ്യക്തിപരമായി ഭാഷ ഒരു പ്രശ്നമായി കാണുന്നില്ല.

എല്ലവർക്കും പ്രയോജനപ്രദമായ രീതിയിൽ സിനിമ നിർമ്മിച്ച ഭാഷയിൽ ചിത്രം കാണുന്നതിന് ഒരു ലോകം തുറന്നത് വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നു. ‘ദി അവഞ്ചേഴ്സ്’ പ്രേക്ഷകരിൽ എത്തിയതുപോലെ വലിയ കൂട്ടം ആളുകളിലേയ്ക്ക് സിനിമ എത്താൻ ഭാഷ ഒരു തടസമാകുന്നില്ല.

കാണുന്നയാൾക്ക് ഇംഗ്ലീഷ് അറിയുമോ എന്നതും പ്രശ്നമാകുന്നില്ല. സിനിമാ നിർമ്മാതാക്കൾ ആയിരിക്കെ ആഗോള പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുക എന്നതാണ് പ്രധാനം, ഭാഷ പിന്നീടാണ് വരിക എന്നും നടൻ പറഞ്ഞു.

about farhan akthar

Safana Safu :