തന്നെ ഏറ്റവും കൂടുതല്‍ ക്രിട്ടിസൈസ് ചെയ്യുന്നത് പൂര്‍ണ്ണിമയാണ്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. തന്നെ ഏറ്റവും കൂടുതല്‍ ക്രിട്ടിസൈസ് ചെയ്യുന്നത് പൂര്‍ണ്ണിമയാണെന്ന് മല്ലിക സുകുമാരന്‍. തന്റെ എല്ലാ ഇന്റര്‍വ്യൂസും പൂര്‍ണ്ണിമയും മക്കളും കാണാറുണ്ടെന്നും അതിലെ കുറവുകളും നല്ലതും കൃത്യമായിട്ട് പറഞ്ഞ് തരുമെന്നും മല്ലിക പറയുന്നു.

മക്കളുടെ സ്വകാര്യ ജീവിതത്തില്‍ താന്‍ ഒരിക്കലും ഇടപെടാറില്ല. തന്റെ വീടിനടുത്താണ് ഇരുവരും താമസിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുമെന്നും എല്ലാവരും ഒരുമിച്ച് പുറത്തുപോകാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഒന്നിച്ച് താമസിച്ചാല്‍ ആ ഒരു സ്‌നേഹം കാണില്ലെന്നും, അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അതാണ് നല്ലതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തന്റെ എല്ലാ ഇന്റര്‍വ്യൂസും കണ്ടിട്ട് പൂര്‍ണ്ണിമ കൃത്യമായ അഭിപ്രായങ്ങള്‍ പറയും അതുപോലെ പ്രര്‍ത്ഥനയും നക്ഷത്രയും പറയാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നല്‍കുന്നതെന്നും മല്ലിക പറഞ്ഞു. പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകള്‍ നക്ഷത്രയും. പ്രാര്‍ത്ഥന വളര്‍ന്നത് കൊണ്ട് നോക്കിയും കണ്ടുമൊക്കെയേ പെരുമാറുകയുള്ളൂവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :