ഡ്രൈവിങ് അറിയാത്തവന്‍ കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് പോലെയാണ് ലീഗുകാര്‍ ലിംഗ സമത്വത്തില്‍ അഭിപ്രായം പറയാന്‍ ഇറങ്ങിയിരിക്കുന്നത്; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുനീറിനെതിരെ രശ്മി നായര്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ എം കെ മുനീര്‍ രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നാണ് അദ്ദേഹം ചോദിച്ചത്. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ ചോദിച്ചിരുന്നു.

ഇപ്പോഴിതാ മുനീറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍.

രശ്മിയുടെ ആദ്യത്തെ പോസ്റ്റിങ്ങനെ,

അതിപ്പോ എല്ലാര്‍ക്കും അതിന് ഒരേ വലിപ്പം അല്ലല്ലോ പിന്നെങ്ങനെ ലിംഗ സമത്വം ശരിയാകും എന്ന് മുനീര്‍ പച്ചപ്പടയും. ഒരേ വലിപ്പത്തില്‍ എല്ലാരുടെയും കട്ട് ചെയ്യാനുള്ള പിണറായിയുടെ പദ്ധതിയാണ് ലിംഗ സമത്വമെന്നു അഷ്‌കര്‍ ലഷ്‌കറി തൊയ്ബയും. പുല്ല് ഞാന്‍ നിര്‍ത്തി

രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ,

ഡ്രൈവിങ് അറിയാത്തവന്‍ കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് പോലെയാണ് ലീഗുകാര്‍ ലിംഗ സമത്വത്തില്‍ അഭിപ്രായം പറയാന്‍ ഇറങ്ങിയിരിക്കുന്നത്. നാട്ടുകാരെ ചിരിപ്പിക്കാതെ വീട്ടില്‍ പൊക്കൂടെടാ പൊന്നു മൊയന്തുകളെ.

മൂന്നാമത്തെ പോസ്റ്റ് ഇങ്ങനെ,

സലാമായാലും മുനീര്‍ ആയാലും ലീഗുകാരുടെ പ്രശ്‌നം അവര് സ്വന്തം നിലവാരം വച്ചാണ് കുട്ടികളെ അളക്കുന്നത് എന്നതാണ്. മുനീറിന്റെയോ സലാമിന്റെയോ പോലെ കുട്ടികളും മറ്റുള്ളവരും ആണും പെണ്ണും അടുത്തിരുന്നാല്‍ ഉടന്‍ മറ്റേ പണി തുടങ്ങുകയല്ല എന്ന് ഈ മലവാണങ്ങളെ പരിചയമുള്ള ലീഗുകാര്‍ അല്ലാത്ത ആരേലും പറഞ്ഞു കൊടുക്കണം മിനിമം വീട്ടിലെ പെണ്ണുങ്ങള്‍ എങ്കിലും പറഞ്ഞു കൊടുക്കണം .

Vijayasree Vijayasree :