‘നന്‍പകല്‍ നേരത്ത് മയക്കം’…, മകന്റെ ക്യൂട്ട് വീഡിയോയുമായി രമേശ് പിഷാരടി

മിമിക്രിയിലൂടെയെത്തി ഇന്ന് സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ രസകരമായ ചിത്രങ്ങളും വീഡിയോയുമായി എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഉറക്കം തൂങ്ങി കണ്ണടയുന്ന മകന്റെ വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് വീഡിയോയ്ക്ക് പിഷാരടി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വളരെ ക്യൂട്ടായ വീഡിയോ നിമിഷങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകരും രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍, രചനാ നാരായണന്‍കുട്ടി, കനിഹ, ശ്വേതാ മേനോന്‍ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തി. ‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ..’ എന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചപ്പോള്‍ ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ് ഒക്കെ ഓര്‍മ്മ വരുന്നു’, എന്ന് വിധു പ്രതാപും പറഞ്ഞു.

Vijayasree Vijayasree :