പണ്ട് അനുഭവിച്ചുകൊണ്ടിരുന്ന പല പേടികളും ഇന്ന് ഇല്ല, ഇന്നത്തെ തലമുറയിലെ പിള്ളേരാണ് ഇതിനെല്ലാം കാരണം; തുറന്ന് പറഞ്ഞ് ബിജു മേനോന്‍

നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടനാണ് ബിജു മേനോന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്നത്തെ തലമുറയിലെ സിനിമയെ കുറിച്ചാണ് ബിജുമേനോന്‍ പറയുന്നത്.

ഇന്നത്തെ തലമുറയുടെ കാഴ്ച്ചപ്പാട് കുറച്ചു വ്യത്യാസമാണ്. അതുകൊണ്ട് തന്നെ പണ്ട് അനുഭവിച്ചുകൊണ്ടിരുന്ന പല പേടികളും ഇന്ന് ഇല്ല. മുന്‍പ് ഒക്കെ സംവിധായകനൊടും തിരക്കഥകൃത്തിനോടുമൊക്കെ സംസാരിക്കാന്‍ ഭയമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, എല്ലാവരോടും സംസാരിക്കാം എല്ലാവരുമായി ഇന്ററാക്ട് ചെയ്യാം അങ്ങനെ അന്ന് ഉണ്ടായിരുന്ന പല പേടികളും ഇന്ന് മാറി. ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍ തന്നെ സിനിമയ്ക്ക് പല ഐഡിയകളും വരും അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറയിലെ പിള്ളേരാണ് ഇതിനെല്ലാം കാരണം. തന്റെ കൂടെ അഭിനയിക്കാറുളള എല്ലാ ആര്‍ട്ടിസ്റ്റുകളെയും താന്‍ മാക്‌സിമം കംഫേര്‍ട്ട് സോണിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും കൂടുതലും തമാശയൊക്കെ രസിപ്പിച്ച് അവരെ ടെന്‍ഷന്‍ ഫ്രീ ആക്കുകയും ചെയ്യുമെന്നും ബിജു മേനോന്‍ പറഞ്ഞു.

Vijayasree Vijayasree :