14 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള; സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹയായി റീനമോഹന്‍

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹയായി ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീനമോഹന്‍.

ആഗസ്റ്റ് 26 ന് നടക്കുന്ന മേളയുടെ ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റര്‍ സമുച്ചയത്തില്‍ നടക്കുന്ന മേളയില്‍ റീന മോഹന്‍ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കമല ബായി (1991), സ്‌കിന്‍ ഡീപ് (1998), ഓണ്‍ ആന്‍ എക്‌സ്പ്രസ് ഹൈവേ (2003), എഡിറ്റിംഗ് നിര്‍വഹിച്ച മണി കൗളിന്റെ ‘മട്ടി മാനസ്’ (1984), മഞ്ചിര ദത്തയുടെ ‘ബാബുലാല്‍ ഭിയു കി കുര്‍ബാനി’ (1988), സഞ്ജയ് കാകിന്റെ ‘ഇന്‍ ദ ഫോറസ്റ്റ് ഹാങ്‌സ് ഇന്‍ എ ബ്രിഡ്ജ്’ (1999), രാഹുല്‍ റോയിയുടെ ‘സുന്ദര്‍ നാഗ്രി’ (2003), നിര്‍മല്‍ ചന്ദറിന്റെ ഡ്രീമിങ് താജ് മഹല്‍ (2010 എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Vijayasree Vijayasree :