മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് പിറന്നു. യുവയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത്. ദൈവത്തിന് നന്ദി, നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. എന്നു പറഞ്ഞുകൊണ്ടാണ് യുവ ആദ്യത്തെ കൺമണി വന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
ചോരക്കുഞ്ഞിൻ്റെ കുഞ്ഞിക്കൈ പിടിച്ചിരിക്കുന്ന മൃദുലയുടെയും യുവയുടെയും കൈകളുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് മൃദുല താൻ അമ്മയായ വിശേഷം അറിയിച്ചത്. ഒരു ക്യൂട്ട് പെൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു എന്ന് മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ദൈവത്തിന് നന്ദി, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും നന്ദിയെന്നും മൃദുല കുറിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ മുഖം വ്യക്തമാകുന്ന ഫോട്ടോയും പേരും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. നിരവധി താരങ്ങൾ ഉൾപ്പെടെയുള്ള വർ ആശംസകളുമായി എത്തിയിട്ടുണ്ട്.
‘ഭാര്യ’, ‘പൂക്കാലം വരവായി’ തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ താരമായിരുന്ന മൃദുല ‘തുമ്പപ്പൂ’ എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു അഭിനയ മേഖലയിൽ നിന്ന് ഇടവേള എടുത്തത്. മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.
അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.