പേടി പണ്ടേയുണ്ട്, പക്ഷെ അതിൽ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ്, ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണ്, തൻ്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല, അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്; ആദ്യമായി മനസ്സ് തുറന്ന് നടി ഭാവന

മലയാളത്തിലെ ഏറ്റവും പ്രിയങ്കരിയായ യുവ നടിമാരിൽ ഒരാളാണ് ഭാവന. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ താരമാണ് നടി. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ താരം നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ഭാവന പാലായിൽ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയിരുന്നു

. പാലായിൽ പുതിയതായി ആരംഭിച്ച പുളിമൂട്ടിൽ സിൽക്സ് ചിങ്ങം ഒന്നിന് ഉദ്ഘാടനം നടത്താനായാണ് ഭാവന എത്തിയത്. വർഷങ്ങളായി പുളിമൂട്ടിലിൻ്റെ ബ്രാൻഡ് അംബാസിഡറാണ് ഭാവന. ഇപ്പോഴിതാ പരിപാടിയ്ക്ക് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്

തൻ്റെ ലൈഫ് സ്റ്റൈലിനെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും ഭർത്താവിനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന വാചാലയായത്.

സാരി എല്ലാ കളറുകളും തനിക്ക് ഇഷ്ടമാണ്. അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമില്ല, നവീൻ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോൾഡൻ, ചുവപ്പ് നിറങ്ങളിലുള്ള ഏതെങ്കിലും സാരിയായിരിക്കുമെന്ന് ഭാവന പറയുന്നു. തങ്ങൾക്കിടയിലെ വഴക്കുകൾ തീർക്കുന്നത് സാരിയോ ചുരിദാറോ ഒന്നും വാങ്ങിത്തന്നിട്ടല്ല എന്ന് അവതാരകയുടെ ചോദ്യത്തിനു മറുപടിയായി ഭാവന പറഞ്ഞു. ഗിഫ്റ്റ് തന്ന് ഒതുക്കിത്തീർക്കേണ്ട രീതിയിൽ ഇതുവരെ വഴക്കുകളുണ്ടാക്കിയിട്ടില്ല, ചെറിയ ചെറിയ വഴക്കുകൾ മാത്രമേ നവീനുമായി ഉണ്ടാക്കിയിട്ടുള്ളൂവെന്നും ഭാവന അവതാരകയോട് പറഞ്ഞു. എന്തെങ്കിലും വാങ്ങിത്തന്ന് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്നും ഭാവന പറഞ്ഞു. സാരി വളരെ കുറവാണ് ഉപയോഗിക്കുന്നത്. പൂജാ കാര്യങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾക്കായാണ് സാരി ഉപയോഗിക്കാറുള്ളത്.

ഒരു കൂട്ടുകാരിയ്ക്ക് തൻ്റെ ലിസ്റ്റിക്ക് കളക്ഷനിൽ നിന്ന് ഒരു ലിപ്സ്റ്റിക്ക് ഒരിക്കൽ ഗിഫ്റ്റായി കൊടുത്തു. എന്നാൽ പിന്നീട് ഒരിക്കൽ ഒരു ഫങ്ഷനിൽ വെച്ച് ആ കൂട്ടുകാരി തനിക്ക് ഗിഫ്റ്റ് കിട്ടിയ ലിപ്സ്റ്റിക്ക് ഷെയ്ഡ് ധരിച്ച് ഭാവനയുടെ മുന്നിലെത്തിയപ്പോൾ അത് ഭാവനയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. താൻ സമ്മാനിച്ച ലിപ്സ്റ്റിക് ഷെയ്ഡാണ് എന്ന് അറിഞ്ഞതോടെ അത് തിരിച്ച് തരുമോ എന്ന് ഭാവന ചോദിച്ചത് ഒരിക്കൽ നടിയുടെ കൂട്ടുകാരി കൂടിയായ ശിൽപ ബാല തുറന്ന് പറഞ്ഞതോടെ അത് വൈറലായി മാറിയിരുന്നു. അതിനെ കുറിച്ചും ഭാവന തുറന്ന് പറഞ്ഞു. ലിപ്സ്റ്റിക്കിനോടുള്ള തൻ്റെ ഇഷ്ടത്തെ കുറിച്ചുള്ള കഥ പണ്ടെങ്ങോ എപ്പോഴോ സംഭവിച്ചതാണെന്നും അതിപ്പോ എന്നും നടക്കുന്നത് പോലെയാണ് എല്ലാവരും പറയുന്നതെന്നും ഭാവന പ്രതികരിക്കുന്നു.

ഈ കഥ പറഞ്ഞത് കേട്ടയുടനെ ഭാവനയുടെ പേഴ്സണൽ മേക്കപ്പ് മാൻ അടക്കം ചിരിക്കുകയായിരുന്നു. നൂറു നൂറ്റമ്പത് ലിപ്സ്റ്റിക് ഷെയ്ഡ്സുകൾ കൈയ്യിലുണ്ടാകും ഇരുന്നൂറ്റൻപതൊന്നും കാണില്ലെന്നും ഭാവന പറഞ്ഞു, ശിൽപ ബാല തൻ്റെ ബെസ്റ്റിയാണ്, രണ്ട് പേരും രണ്ട് രീതിയിൽ തിരക്കിലായത് കൊണ്ട് കാണാ ബുദ്ധിമുട്ടാണ്. മിക്കപ്പോഴും സംസാരിക്കാറുള്ളവരാണ്. മൃദുല അടുത്തായത് കൊണ്ട് നാട്ടിൽ വരുമ്പോ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റാറുണ്ട്.

സ്വന്തമായി സാരിയുടുക്കാൻ പഠിച്ചുവെന്നും അതിന് ആരുടെയും ഹെൽപ് വേണ്ടി വരാറില്ലെന്നു ഭാവന പറഞ്ഞു. ലിപ്സ്റ്റിക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാങ്ങുക കോസ്മെറ്റിക് ഐറ്റംസായിരിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ഭാവന പറഞ്ഞു. കല്യാണത്തിന് ആൻ്റിഖ് ഗോൾഡ് വേണമെന്ന് പണ്ട് തൊട്ടേയുള്ള വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് ആൻ്റിഖ് ഗോൾഡ് വാങ്ങിയത്. കല്യാണ സാരിയൊക്കെ എല്ലാവരും ചേർന്നാണ് തെരഞ്ഞെടുത്തതെന്നും ഭാവന പറഞ്ഞു.

പണ്ടത്തെ പോലുള്ള വളരെ ആക്ടീവായിട്ടുള്ള ഭാവന, ഇപ്പോൾ തൻ്റെ ഏറ്റവും അടുപ്പമുള്ള ആളുകളുടെ അടുത്ത് മാത്രമാണ് അങ്ങനെയുള്ളതെന്ന് അവതാരക പറയുന്നു. അങ്ങനെയൊരു ഭാവനയെ ഉടൻ സ്ക്രീനിൽ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് തീർച്ചയായും അങ്ങനെയൊരു കഥാപാത്രം വന്നാൽ തീർച്ചയായും കാണാനാകും എന്നാണ് ഭാവന നൽകിയ മറുപടി.

കന്നഡ അത്ര ഈസിയായൊന്നും ഞാൻ പറയില്ല. കുറച്ച് കഷ്ടപ്പെട്ടൊക്കെ തന്നെയേ പറയു. എന്നാലും കുഴപ്പമില്ല, എങ്കിലും വീട്ടിൽ കന്നഡ പറയേണ്ടി വരാറില്ലേ എന്ന ചോദ്യത്തോട് നവീൻ്റെ വീട്ടുകാർ കൂടുതലും തെലുങ്കാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു.തെലുങ്കും ഇങ്ങനെ തട്ടീം മുട്ടീം ഒക്കെയാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാൽ ഒരുവിധം അഞ്ച് ഭാഷകൾ അറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകൾ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാൽ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു. തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്ലുവൻ്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്.

വഴക്കുകളുണ്ടാക്കുമ്പോൾ രണ്ട് പേരുടെയും ഭാഷ ഇപ്പോൾ അത്ര ബുദ്ധിമുട്ടാവുന്നില്ല, കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീൻ ഇപ്പോൾ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോൾ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനിൽ കൂടെയുള്ളവർ അത് കേട്ട് ചിരിക്കുമെന്നും ഭാവന പറയുന്നു. തുടക്ക കാലത്തായിരുന്നു ആ കൺഫ്യൂഷൻ ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോൾ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന പറഞ്ഞു.

തൻ്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവർ കാര്യങ്ങൾ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അതെങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എൻ്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും ഞാൻ മരുമകളാണ് എന്നുമാണ്.

രണ്ട് ഷിറ്റ്സു ഇനം വളർത്തുനായകൾ വീട്ടിൽ ഉണ്ട്. ചോക്ക്ലേറ്റ്, വാനില എന്നിങ്ങനെയാണ് പേരുകൾ. പണ്ടൊരു ചിഞ്ചു എന്ന ഒരു പൂച്ച ഉണ്ടായുന്നു, അവളെന്നെ ഉപേക്ഷിച്ച് പോയതാണ്. പണ്ട് മുതലേ വളർത്തുമൃഗങ്ങളോട് വലിയ ഇഷ്ടമാണ്. വീട്ടിൽ വരുന്ന നായകൾക്കും പൂച്ചകൾക്കുമൊക്കെ ഭക്ഷണവും പാലുമൊക്കെ കൊടുക്കാറുണ്ടായിരുന്നു.

അവധി ദിനങ്ങളിൽ ഓടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ കാണാറുണ്ട്, പകലുറക്കം ശീലമില്ല. ഇനി അഥവാ അത്ര ടയേർഡാണ് എങ്കിൽ മാത്രമേ അങ്ങനെ ഉറങ്ങാറുള്ളൂവെന്നും ഭാവന പറയുന്നു. രാവിലെ ഏഴരയ്ക്ക് എണീക്കുകയും രാത്രി പതിനൊന്നരയോടെ ഉറങ്ങുകയുമാണ് പതിവ്. ജങ്ക് ഫുഡാണ് കൂടുതൽ കഴിക്കാറുള്ളത്. അതുകൊണ്ട് വർക്കൌട്ട് ഉറപ്പായും ചെയ്യാറുണ്ട്. ഓടിടി പ്ലാറ്റ്ഫോമുകളിൽ ഭയങ്കരമായി അഡിക്ടാണ്. പണ്ട് പുസ്തകങ്ങൾ വായിക്കുകയും എഴുതാറുമൊക്കെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറവാണ്. എഴുത്ത് നാലാം ക്ലാസ്സിൽ വെച്ച് തന്നെ നിർത്തിയതാണ്. അതിനു ശേഷം പിന്നെ ആരും എഴുതാൻ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും നടി തമാശയായി പറഞ്ഞു.

പേടി പണ്ടേയുണ്ട്, പ്രേതത്തിൽ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ് എന്നും ഭാവന പറഞ്ഞു. അവസാനമായി കണ്ട സിനിമ ഭൂതകാലമാണ് എന്നും അത് വീട്ടിൽ എല്ലാവരുമായി ഇരുന്നാണ് കണ്ടതെന്നും ഭാവന പറഞ്ഞു.

Noora T Noora T :