താൻ വലിയ വർത്തമാനമൊന്നും പറയണ്ട, ആ പിള്ളേരെ പറ്റിച്ചയാളല്ലേ എന്ന് ദേഷ്യത്തോടെ തന്നെ ചോദിക്കും…; പ്രേക്ഷകർക്ക് ആ ഉറപ്പ് നൽകി ലാൽ ജോസ്!

മലയാളികൾക്ക് മുന്നിൽ ഒട്ടനവധി താരങ്ങളെ അണിനിരത്തിയ സംവിധായകനാണ് ലാൽ ജോസ്. സിനിമാ നടന്മാരും നടിമാരും ആകാൻ ആഗ്രഹിക്കുന്ന യുവ തലമുറയ്ക്ക് അവസരം നൽകാനായി ഒരു റിയാലിറ്റി ഷോയും ലാൽ ജോസിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

ഇപ്പോഴിതാ, നായികാ നായകൻ എന്ന പരുപാടിയിൽ പ്രേക്ഷകര്‍ക്ക് പരിചിതരായവരെ അണിനിരത്തി സിനിമയുമായെത്തുകയാണ് ലാല്‍ ജോസ്. ആ പിള്ളേരെ പറ്റിച്ചുവല്ലേ എന്നാണ് പലരും ചോദിക്കാറുള്ളത്. ഏത് പോസ്റ്റിട്ടാലും അതിന് താഴെ ഇതേ ചോദ്യങ്ങളാണ്. അതിന്റെ വര്‍ക്ക് നടന്നോണ്ടിരിക്കുകയാണെന്ന് നമുക്ക് പറയാനാവില്ല.

ഇവരെല്ലാം വലിയ താരങ്ങളാവുന്നത് കാത്തിരിക്കുകയാണ് അവര്‍. അതിന് തടസം നില്‍ക്കുന്നത് ഞാനാണെന്നാണ് പലരും കരുതിയത്. സോളമന്റെ തേനീച്ചകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ലാല്‍ ജോസും നായികനായകന്‍ താരങ്ങളും. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദേഷ്യത്തോടെയുള്ള ചോദ്യങ്ങളൊക്കെ ഉണ്ടാവാറുണ്ട്. താന്‍ വലിയ വര്‍ത്തമാനമൊന്നും പറയണ്ട, ആ പിള്ളേരെ പറ്റിച്ചയാളല്ലേ എന്ന് വരെ ചോദിച്ചവരുണ്ട്. അതിനൊക്കെയുള്ള മറുപടിയാണ് സോളമന്റെ തേനീച്ചകള്‍ എന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.

എന്റെ കൈയ്യില്‍ കിട്ടുന്ന ആദ്യത്തെ സിനിമയാണിത്. ചെയ്ത് വന്നപ്പോള്‍ എട്ടാമത്തെയായി. എന്റെ തല വെച്ചുള്ള പോസ്റ്ററുകളും നമുക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ക്യാരക്ടറുകളുമുള്ള സിനിമയാണ്, ഇനി ഇങ്ങനെയൊന്നുണ്ടാവുമോയെന്നറിയില്ലെന്നായിരുന്നു വിന്‍സി പറഞ്ഞത്.

ഇതാണ് എന്റെ പിള്ളേര്‍, ഇവര്‍ക്ക് അഭിനയിക്കാനറിയാം. ബാക്കി സംവിധായകര്‍ക്ക് അയച്ച് കൊടുക്കാനും അവരെ കാണിക്കാനുമുള്ള സിനിമ. നിങ്ങള്‍ക്ക് പറ്റുന്ന റോളുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കാം. ഞങ്ങളുടെ ആക്ടിങ് റേഞ്ചാണ് ഇതില്‍ കാണിച്ചിട്ടുള്ളത്.

പ്രമോഷന് വേണ്ടി മമ്മൂട്ടിയെ കാണാന്‍ പോയതിനെക്കുറിച്ചും താരങ്ങള്‍ പറഞ്ഞിരുന്നു. മമ്മൂക്കയ്ക്ക് ഞങ്ങളെയെല്ലാം അറിയാം. മമ്മൂക്കയുടെ അടുത്തിരുന്ന് സംസാരിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു ആഡിസ് പറഞ്ഞത്.

വിഷമങ്ങളും സന്തോഷങ്ങളും ആശങ്കയുമെല്ലാം പങ്കിടാനായി ഞങ്ങളെല്ലാം വിളിക്കാറുണ്ട്. ദര്‍ശന ഫുള്‍ പോസിറ്റീവായിരുന്നു. ഒന്നും നടക്കാതെ പോവുന്നതിന്റെ സങ്കടം, സുഹൃത്തുക്കള്‍ അവരുടെ വിശേഷങ്ങള്‍ പറയുമ്പോഴെല്ലാം അനുഭവിച്ച മാനസികാവസ്ഥ.

അങ്ങനെയൊക്കെയുണ്ടായിരുന്നു. സിനിമ വന്നാലേ നിന്റെ ക്യാരക്ടറിനെക്കുറിച്ചും അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ നീയറിയൂയെന്നായിരുന്നു ലാല്‍ ജോസ് സാര്‍ പറഞ്ഞതെന്നായിരുന്നു ആഡിസ് പറഞ്ഞത്.

ചെറുപ്പക്കാരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. അവരിലൊരാളായാണ് അവര്‍ക്കൊപ്പം നടക്കുന്നത്. അവരെങ്ങനെയാണ് കാര്യങ്ങള്‍ മനസിലാക്കുന്നത് എന്ന് വാച്ച് ചെയ്യുന്നുണ്ട്. ആളുകളെ ഗൈഡ് ചെയ്യാന്‍ ശ്രമിച്ചോണ്ടിരിക്കുന്ന സ്വഭാവം എനിക്കുണ്ട്. ഇവര് തിരിച്ച് പ്രതികരിക്കുന്നത് വരെ അത് തുടരുമായിരിക്കും.

അവരുടെ ലക്ഷ്യത്തെക്കുറിച്ചും അതിലേക്ക് എത്താനായി അവര്‍ ശ്രമിക്കുന്നതുമെല്ലാം ഞാന്‍ കാണുന്നുണ്ട്, അവരിലൂടെയായാണ് ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത്.

പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ചിത്രമായിരിക്കും സോളമന്റെ തേനീച്ചകള്‍ എന്ന ഉറപ്പും ലാല്‍ ജോസ് പറയുന്നുണ്ട്. ടെലിവിഷൻ സ്‌ക്രീനിലൂടെ താരങ്ങളെ കണ്ട എല്ലാ മലയാളികളും ഇന്ന് കാത്തിരിക്കുകയാണ് സോളമന്റെ തേനീച്ചകൾ കാണാം….

About lal jose

Safana Safu :