മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. ഭാഗ്യജാതകമെന്ന ചിത്രത്തിലൂടെയായാണ് ഷീല തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയതോടെ മലയാളത്തിന്റെ ഭാഗ്യനായികയായി ഷീല മാറുകയായിരുന്നു.
നടി ഷീലയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് പ്രത്യകിച്ച് മുഖവുര ആവശ്യമില്ല. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് കൈനിറയെ മികച്ച അവസരങ്ങളായിരുന്നു. ഒരു വര്‍ഷം 26 സിനിമകള്‍ ചെയ്ത താരം സിനിമയില്‍ നിന്നുമൊരു ഇടവേള എടുത്തിരുന്നു. മകന്‍ ജനിച്ചപ്പോളാണ് നടി സിനിമയില്‍ നിന്നും മാറിനിന്നിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാമായി തിളങ്ങിയ താരമായ ഷീലയ്ക്ക് പ്രേംനസീറിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ഉണ്ട്. മനസിനക്കരെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷീല രണ്ടാംവരവ് നടത്തിയത്.
ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഷീല തന്റെ 77 മത് വയസിലും അഭിനയ രംഗത്ത് സജീവമാണ്. വ്യക്തിജീവിതത്തില്‍ ഏറെ വിഷമതകള്‍ നേരിട്ട വ്യക്തി കൂടിയാണ് ഷീല. തന്റെ ജീവിതത്തെ കുറിച്ച് ഷീല പലപ്പോഴും തുറന്ന് പറയാറുമുണ്ട്. മുന്‍പൊരിക്കല്‍ ഷീല ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷീല ആദ്യമായി ഭര്‍ത്താവിനെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും മനസുതുറന്നിരുന്നു. ഇനിയെനിക്ക് ജന്മമില്ല. അമ്മയായും സഹോദരിയായും ഭാര്യയായും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാം എന്നാണ് ഷീല പറഞ്ഞ് തുടങ്ങിയിരുന്നത്. ‘അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു, തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രന്റെ സിനിമ ജീവിതത്തില്‍ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്.’
‘മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടുകയായിരുന്നു. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നുവെന്നും ഷീല പറഞ്ഞിരുന്നു. ആ സമയത്താണ് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ശേഷം സംവിധായകനായ ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന ചിത്രത്തിലൂടെയാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. അങ്ങനെ അവിടെ വെച്ച് ചില സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞെന്നും ഷീല പറയുന്നു.
അമ്മ അന്ന് കിടപ്പിലായിരുന്നു. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായതു കൊണ്ടു തന്നെ അപ്പോള്‍ പെട്ടെന്ന് തോട്ടാന്‍ ചോദിച്ച ഒരു കാര്യമാണ് വിവാഹത്തിലേക്ക് നയിച്ചത്. ‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും ഇപ്പോള്‍ തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്നായിരുന്നു തൊട്ടാന്‍ ചോദിച്ചത്. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നതെന്ന് ഷീല പറയുന്നു. പക്ഷെ വിവാഹ ശേഷം ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ച ശേഷം അയാള്‍ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് മറ്റൊരു വീടുണ്ടെന്നും അങ്ങോട്ടേക്ക് പോകുമായിരുന്നുവെന്നും ഷീല പറഞ്ഞിരുന്നു.
ടി നഗറില്‍ അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന വിവരം ഞാന്‍ അറിയുന്നത്. അതറിഞ്ഞ നിമിഷം ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിയുകയും ചെയ്തു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ലെന്നും ഷീല നെടുവീര്‍പ്പെട്ടു. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേ ഉള്ളൂവെന്നും’ ഷീല പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് മലയാളചലച്ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറുകയായിരുന്നു.