ജയിലിൽ കിടന്നപ്പോൾ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല; അതുകൊണ്ട് കാശിന്റെ പേരിൽ താൻ അതൊന്നും വേണ്ടെന്ന് വെക്കില്ല; മമ്മൂട്ടി ഇങ്ങോട്ട് ആവശ്യപ്പെട്ട ആ കാര്യത്തെ കുറിച്ചും ഷൈൻ ടോം ചാക്കോ!

മലയാള സിനിമയിൽ ഇന്ന് യുവനായകന്മാർക്ക് വല്ലാത്തൊരു സ്ഥാനമാണ്. താരരാജാക്കന്മാരുടെ മക്കൾക്ക് മാത്രമല്ല ഇന്ന് മലയാളം സിനിമയിൽ അവസരം, മറിച്ച് അഭിനയ മികവ് ഉള്ള എല്ലാവർക്കും ഇവിടെ അവസരം ഉണ്ട്.

അത്തരത്തിൽ മലയാള സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. കഥാപാത്രങ്ങളായി ഷൈൻ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ അതേസമയം തന്നെ നിറയെ വിവാദങ്ങളും വിമർശനങ്ങളും ഷൈൻ ചാക്കോയെ ചുറ്റിപ്പറ്റി ഉയർന്നുവരാറുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വന്ന മയക്കുമരുന്ന് കേസും അതിനെ തുടർന്നുണ്ടായ ജയിൽവാസവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നതാണ്. അടുത്ത കാലത്തായി അഭിമുഖങ്ങളിൽ ഷൈൻ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമാണ് താരത്തെ വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും തള്ളി വിട്ടത്. എന്നാൽ അതിനെല്ലാം തന്റെ പ്രകടനങ്ങളിലൂടെ ചുട്ട മറുപടിയാണ് നൽകിയത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ തല്ലുമാല അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങുകയാണ് ഷൈൻ ഇപ്പോൾ. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഷൈൻ അഭിനയിക്കുന്ന കഥാപാത്രം മലയാളികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.

കുടുക്ക് ആണ് ഷൈനിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ജയിലിൽ കിടന്ന സമയത്ത് ഒരാൾ പോലും ഇനി സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് ഒരാൾ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് ഷൈൻ പറയുന്നു. അത്തരം അവസരങ്ങൾ കാശിന്റെ പേരിൽ താൻ വേണ്ടെന്ന് വെക്കില്ല. പൈസ കുറവാണെന്ന് കരുതി ആരും ജോലി വേണ്ടെന്ന് വെക്കില്ലെന്നും ജോലി ഇല്ലാത്ത അവസ്ഥയാണ് ഏറ്റവും മോശമെന്നും ഷൈൻ പറഞ്ഞു.

ആരും കൂടെ കൂട്ടില്ല എന്ന് കരുതിയ ആൾക്ക് മമ്മൂട്ടി നൽകിയ ആത്മവിശ്വാസത്തെ കുറിച്ചും ഷൈൻ പറഞ്ഞു. ആ സമയത്ത് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ആരും എന്നെ വിളിക്കില്ല ആരും എന്റെ കൂടെ ഇനി ഫോട്ടോ എടുക്കില്ല ആരും എന്നെ കൂട്ടത്തിൽ കൂട്ടില്ല എന്നൊക്കെ. ഞാൻ അതിനു ശേഷം ആരോടൊപ്പവും സെൽഫി എടുക്കാറില്ല. പ്രത്യേകിച്ച് ആക്‌ടേഴ്‌സിന്റെ അടുത്ത്. ഒരാൾ വന്ന് സെൽഫി എടുക്കുന്നത് അത്ര സുഖമൊന്നുമില്ലെന്ന് നമുക്ക് അറിയാലോ. അതുകൊണ്ട് ഞാൻ ആരോടും ചോദിച്ചിട്ടില്ല.

എന്നാൽ ഭീഷ്മയുടെ സമയത്ത് മമ്മൂക്ക വിളിച്ചിട്ട്, ഷൈനെ വന്നേ നമുക്ക് ഒരു ഫോട്ടോയെടുക്കാം എന്ന് പറഞ്ഞു. അതൊക്കെ വളരെയധികം ആതമവിശ്വാസം ഉണ്ടാക്കിയതാണ്. ഒരു നടൻ എന്ന രീതിയിലും ഇങ്ങനെ ഒരു അവസ്ഥയിൽ നിന്ന് വന്ന ആൾ എന്ന നിലയിലും. ഇത്തരം അവസ്ഥയിലൂടെ കടന്ന് വന്ന ഒരാളെ മുന്നോട്ട് നയിക്കുന്നത് അങ്ങനത്തെ സന്ദർഭങ്ങളാണ്. തനിക്ക് അഭിനയം മാത്രമേ ഉള്ളു. മറ്റു എങ്ങോട്ടെങ്കിലും പോകണോ എന്തെങ്കിലും ചെയ്യാനോ താൻ ഇല്ലെന്നും ഷൈൻ പറഞ്ഞു.

about shine

Safana Safu :