അമ്മ ഒരു കല്യാണമൊക്കെ കഴിച്ച് ജീവിക്കുന്നത് കാണാൻ എനിക്ക് ആ​ഗ്രഹമില്ലേ…..;ആളെ റെഡിയാക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട് ; വിവാഹ ചെലവ് ഒരു പ്രശ്നമല്ല; റിതു മന്ത്രയുടെ വിവാഹവും അമ്മയുടെ വിവാഹവും ; ആ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !

ബിഗ് ബോസ് സീസൺ ത്രീയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. ബിഗ് ബോസ് ഷോയിലും പുറത്തും ഒരുപോലെ വിമർശനങ്ങൾ നേരിട്ടതും റിതുവിന്‌ തന്നെ. എന്നാൽ, വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തി മികച്ച മുന്നേറ്റം നേടാൻ റിതുവിന്‌ സാധിച്ചു.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ റിതു എത്തിയിരുന്നു. നാളുകളായി ടെലിവിഷൻ രംഗത്ത് ഉണ്ടെങ്കിലും റിതു ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്.

ഇപ്പോൾ ഫോട്ടോഷൂട്ടുകളും അഭിനയവുമൊക്കെയായി തിരക്കുകളിലാണ് റിതു. അതുകൂടാതെ ഗായിക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ട് വയസുള്ളപ്പോഴാണ് റിതുവിന്റെ അച്ഛൻ മരിക്കുന്നത്. പിന്നീടിങ്ങോട്ട് റിതുവിന്റെ എല്ലാം അമ്മയാണ്. ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിൽ റിതു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് താനിപ്പോൾ എന്നാണ് റിതു പറയുന്നത്. വീട്ടിൽ എല്ലാവരും വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെന്ന കാര്യം റിതുവിന്റെ അമ്മയും പറയുന്നുണ്ട്. മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചിട്ടും അതിനൊന്നും വഴങ്ങാതെ അമ്മ എന്നെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ചു.

ഇപ്പോൾ ഞാൻ അമ്മയ്ക്ക് ഒരു കൂട്ട് ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തിൽ അമ്മ മാത്രം സമ്മതിക്കുന്നില്ല. വിവാഹ ചെലവുകൾ ഞാൻ നോക്കും. അമ്മ സമ്മതിച്ചാൽ മാത്രം മതി- റിതു പറഞ്ഞു.

അമ്മ ഒരു കല്യാണം കഴിച്ചൊക്കെ ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമില്ലേ എന്നൊക്കെ ഞാൻ പറയും. പക്ഷേ അമ്മ ഒന്നുകൊണ്ടും സമ്മതിക്കുന്നില്ല. ആളെ റെഡിയാക്കാം എന്നൊക്കെ പറഞ്ഞിട്ട് പോലും സമ്മതിക്കുന്നില്ല. ചെലവ് ഒന്നും ഒരു പ്രശ്നമല്ല റിതു പറയുന്നു.

അടുത്തിടെ റിതുവിന്റെ ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുമാണ് റിതു പറയുന്നത്. അമ്മയ്ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം റിതു പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്.

about rithu manthra

Safana Safu :