സുദർശനയുടെ കവിളിൽ‌ ചുംബിക്കുന്ന രാജാറാമിന്റെ ചിത്രം ; എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് താര കല്യാൺ!

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് താര കല്ല്യാണിന്റേത്. മകള്‍ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും ഇപ്പോൾ മലയാളികളുടെ ഇഷ്ടതാരങ്ങളാണ്. താര കല്യാൺ അഭിനയത്തിലും നൃത്തത്തിലും തിളങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് സൗഭാഗ്യ.

വർഷങ്ങളായി താര കല്യാൺ സിനിമയിലും സീരിയലിലും സജീവമാണെങ്കിലും സൗഭാ​ഗ്യ അടുത്തിടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. അമൃത ടിവിയിലെ ഒരു ഹാസ്യ പരമ്പരയിലൂടെയാണ് സൗഭാ​ഗ്യ അമ്മയെപ്പോലെ അഭിനയം ആരംഭിച്ച് തുടങ്ങിയത്.

ഭർത്താവ് അർജുനൊപ്പം തന്നെയാണ് സൗഭാ​ഗ്യ അഭിനയിച്ച് തുടങ്ങിയത്. കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷം 2020ലാണ് സൗഭാ​ഗ്യയും അർജുനും വിവാഹിതരായത്. താര കല്യാണിനേയും സൗഭാഗ്യയേയുംപോലെ തന്നെ അർജുനും നൃത്തം അറിയാം.

ഇപ്പോൾ‌ മൂവരും ചേർന്നാണ് താരയുടെ ഉടമസ്ഥതയിലുള്ള ഡാൻസ് സ്കൂൾ നടത്തുന്നത്. നൃത്തത്തിനും അഭിനയത്തിനും പുറമെ ഒരു യുട്യൂബർ കൂടിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. അടുത്തിടെ അമ്മ താരയെ ഒരു കല്യാണപ്പെണ്ണായി അണിയിച്ചൊരുക്കുന്ന വീഡിയോയുമായി സൗഭാഗ്യ വന്നിരുന്നു.

ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ ഇരുവരും നല്‍കിയത്. അമ്മയ്‌ക്കൊരു കല്ല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹും സ്വപ്‌നവും എന്നാണ് ഈ വീഡിയോയുടെ തമ്പ്‌നെയിലായി സൗഭാ​ഗ്യ നൽകിയത്.

യുട്യൂബില്‍ ട്രെന്‍ഡിങ്ങായ വീഡിയോ മൂന്ന് ദിവസത്തിനകം 18 ലക്ഷത്തോളം പേര്‍ കണ്ടിരുന്നു. അധികം ആരും ചർച്ച ചെയ്ത് കണ്ടിട്ടില്ലാത്ത വിഷയമാണ് മനോഹരമായി സൗഭാ​ഗ്യ പ്രേക്ഷകരിലേക്ക് എത്തിച്ചത്. നടനും അവതാരകനും നര്‍ത്തകനുമായിരുന്ന രാജാറാമായിരുന്നു താര കല്യാണിന്റെ ഭർത്താവ്.

തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. 2017 ജൂലൈ 30ന് പനി ബാധിച്ചാണ് രാജാറാം അന്തരിച്ചത്. സീരിയലുകളിലെ നായകവേഷം തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷന്‍ പ്രേക്ഷരോട് അടുപ്പിക്കാന്‍.

ഇതിന് പുറമെ അവതാരകന്‍ എന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്.

രാജാറാം മരിച്ച ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പിന്നീട് പലപ്പോഴും താര കല്യാൺ പറഞ്ഞിരുന്നു. സൗഭാ​ഗ്യയും അച്ഛന്റെ ഓർമകൾ ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും പങ്കുവെക്കാറുണ്ട്. തന്റെ മകൾ സുദർശനെ കൊഞ്ചിക്കാൻ മുത്തശ്ശന്റെ സ്ഥാനത്ത് അച്ഛനില്ലാത്തത് തനിക്ക് ദുഖം നൽകുന്നുണ്ടെന്നും സൗഭാ​ഗ്യ പലപ്പോഴായി പറ‍ഞ്ഞിട്ടുണ്ട്.

ഇപ്പോഴിത രാജാറാം സുദർശന ബേബിയെ കൈകളിലേന്തി നിൽക്കുന്ന ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താര കല്യാൺ. ഒരു കലാകാരിയാണ് സുദർശനയുടെ കവിളിൽ‌ ചുംബിക്കുന്ന രാജാറാമിന്റെ ചിത്രം താര കല്യാണിന് ചെയ്ത് നൽകിയത്.

ചിത്രം പങ്കുവെച്ചുകൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് താര കല്യാൺ കുറിച്ചത്. ഏക മകളായതിനാൽ അച്ഛനോട് വലിയ ആത്മബന്ധം സൗഭാ​ഗ്യയ്ക്കുണ്ടായിരുന്നു. ചിത്രം സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

about soubhagya

Safana Safu :