വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാ​ഗ്യമാണ് എന്നെ വിവാഹം കഴിച്ചതെന്ന് ഇടയ്ക്ക് ഞാൻ പറയും; കള്ളം പറയുന്നത് കയ്യോടെ പൊക്കിയാലും ഒരു നാണവും ഇല്ല…; രസകരമായ വിശേഷം പങ്കുവച്ച് ദീപ്തി വിധു പ്രതാപ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ് . പാട്ടിലൂടെ മാത്രമല്ല വിധുവിന്റെ നർമ്മ ബോധത്തെയും മലയാളികൾ ആസ്വദിക്കാറുണ്ട്. വിധുവിന്റെ ജീവിതസഖിയ്ക്കും ആരാധകർ ഏറെയാണ് . നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയാണ് വിധുവിന്റെ ഭാര്യ.

നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യുട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.

അടുത്തിടെ ജ്യോത്സ്ന രാധാകൃഷ്ണനോടൊപ്പം ദീപ്തി അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ “മായിക” സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയിരുന്നു. ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം.

ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ‌ വീഡിയോയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ വീണയുടെ ചാനലിൽ എത്തിയപ്പോൾ ദീപ്തി പങ്കുവെച്ച ജീവിതത്തിലെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിന്നത്.

സിനിമാ ചാൻസുകളോട് നോ പറഞ്ഞതിൽ വിഷമം തോന്നിയിട്ടില്ല. സിനിമ ചെയ്യില്ലെന്നല്ല. മുമ്പ് നോ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. വിധു ചേട്ടനോട് മിണ്ടാതിരിക്കാറില്ല. ചില ആളുകളോട് പബ്ലിക്കായി ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. സയലൻസ് മുതലെടുക്കുന്ന സാഹചര്യങ്ങളായിരുന്നു അത്. എന്റെ ഇഷ്ടമില്ലായ്മ മുഖത്ത് കാണും. ഞാൻ മുമ്പ് ആനിമേറ്ററായിരുന്നു. ഞാൻ വിധു ചേട്ടനോട് നുണ പറഞ്ഞിട്ടില്ല. വിധുചേട്ടൻ നുണ പറയുന്നത് കൈയ്യോടെ പൊക്കിയിട്ടുണ്ട് പക്ഷെ എന്നാലും നാണമില്ല.

ചിലരെ ലൈഫിൽ നിന്നും കട്ട് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമായി ഇരുന്ന് സംസാരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂർ തികയാത്തപോലെ തോന്നാറുണ്ട് എന്നും ദീപ്തി വിധു പ്രതാപ് പറയുന്നു.”

2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചപ്പോൾ ശ്രദ്ധ നേടിയിരുന്നു.

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷമാണ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയമാക്കിയത്.

മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായിരുന്നു. ദീപ്തി നർത്തകി എന്നതിലുപരി അവതാരിക കൂടിയാണ്.

about vidhu prathap

Safana Safu :