ബോളിവുഡ് ചിത്രം ‘സ്‌പെഷ്യല്‍ 26’ മോഡലില്‍ ബാങ്ക് കൊള്ളയടിച്ച സ്ത്രീകളുള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

ബോളിവുഡ് ചിത്രമായ ‘സ്‌പെഷ്യല്‍ 26’ ന്റെ പ്രചോദനം കൊണ്ട് പൊലീസ് ഓഫീസര്‍മാരായി വേഷമിട്ട് മുംബൈയിലെ വെല്‍നസ് സെന്ററിലെ ബാങ്ക് കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പ്രതികളെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ മുംബൈ പൊലീസ് ഓഫീസര്‍മാരായി നേതാജി സുബാഷ് പ്ലേസ് കോംപ്ലക്‌സിലെ ബാങ്ക് ഓഫീസിലെത്തുകയായിരുന്നു.അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ഇവര്‍ 7 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.

ഓഫീസ് ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭാര്യയെ വിളിച്ച് 5ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. കൂടാതെ ലാപ്‌ടോപ്പ്, 10 മൊബൈല്‍ ഫോണുകള്‍, പണമിടപാടുകള്‍ നടത്തിയ രേഖകളുമായി പ്രതികള്‍ കടന്നുകളയുകയും ചെയ്തു.

പൊലീസ് വേഷത്തിലെത്തിയ സംഘം റെയ്ഡ് നടത്തുന്നതിനിടെ ഓഫീസിന് പുറത്ത് ഒരു സംഘം കാവല്‍ നിന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാവല്‍ സംഘത്തിലെ ഒരാളെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കേസിലെ മുഖ്യപ്രതികളെ കണ്ടെത്തുകയായിരുന്നു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു.

Vijayasree Vijayasree :