മഞ്ജു വാര്യരും, അച്ഛനും സഹോദരനും തമ്മിൽ വഴക്കായി, ഹോട്ടലിൽ അന്ന് സംഭിച്ചത്! കരച്ചിൽ മാറ്റാനേ എനിയ്ക്ക് സാധിച്ചുള്ളു” വെളിപ്പെടുത്തി ഡാൻസർ തമ്പി

1998 ല്‍ ആയിരുന്നു ആ സംഭവം. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്നു. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. ഏവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ആ വിവാഹ വാർത്ത പുറത്ത് വന്നത്. ദിലീപും മഞ്ജു വാര്യരും വിവാഹിതരായി. മലയാളത്തില്‍ പുരുഷ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എന്നതുപോലെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മഞ്ജു വാര്യര്‍ അതോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. കുടുംബിനിയായി ഒതുങ്ങുകയായിരുന്നു എന്നാല്‍ നീണ്ട് 16 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും വേർപിരിയുകയായിരുന്നു

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ആ വിവാഹത്തിന് മലയാള സിനിമ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. ബിജു മേനോന്‍ ആയിരുന്നു അന്ന് ആ വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തത്. ഇപ്പോൾ ഇതാ വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച്വെ ളിപ്പെടുത്തിയിരിക്കുകയാണ് ഡാന്‍സര്‍ തമ്പി. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തമ്പി തുറന്ന് പറഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി കേസ് നടക്കുന്ന സമയത്ത് ഞാന്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തിയിരുന്നു. അരെങ്കിലും അങ്ങനെ ചെയ്യുമോ? ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണം ആദ്യം തുടങ്ങി വച്ചത് ഞങ്ങളെല്ലാവരും കൂടിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങനാശ്ശേരിയില്‍ നടക്കുകയാണ്. അന്നേരമാണ് തുടക്കം. അതിന് ചുക്കാന്‍ പിടിച്ചത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയൊക്കെ കൂടിയാണ്. നന്മയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വലിയൊരു പ്രശ്‌നമായി. ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി വച്ചു. ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഈ കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ പിന്നെ അവര്‍ക്ക് ജീവിക്കണ്ടേ. ഞാന്‍ അതില്‍ ഇടപ്പെട്ടു. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ എല്ലാമാണ് മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടന്നു എന്നുള്ള വാര്‍ത്തയാണ് സെറ്റിലെ പ്രധാന സംസാരം. ഒരു ദിവസം പുള്ളി വന്ന് പോയി.

അങ്ങനൊരു ദിവസം രാത്രി വലിയ ബഹളം കേട്ടു. മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. മഞ്ജു കരഞ്ഞോട്ട് നില്‍ക്കുകയാണ്. എന്നെ അവള്‍ക്ക് വലിയ കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് സംസാരിച്ചു. മോളേ… നിന്റെ കൈയിലും അവരുടെ ഭാഗത്തും തെറ്റില്ല. ആലോചിക്കാതെ ഒരു കാര്യത്തിലേക്ക് എടുത്ത് ചാടരുത്. അന്ന് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റിയത് ആ കരച്ചിലൊന്ന് തണുപ്പിച്ചു എന്നുള്ളതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴെക്കും ദിലീപുമായിട്ടുള്ള കല്യാണം നടന്നു എന്നറിഞ്ഞു.

അതേ അറിയാവു. അതിന് ശേഷം അവരെയെല്ലാം കാണാറുണ്ട്. കണ്ടാലും ഇവര്‍ മൂന്ന് പേരും എന്നോടുള്ള സ്‌നേഹം കാണിക്കും. ഇനി എനിക്ക് പറയാനുള്ളത് ദിലീപും കാവ്യയും മഞ്ജുവുമെല്ലാം ഒരേ കുടുംബത്തിന്റെ അംഗങ്ങളാണ്. മലയാള സിനിമയില്‍ തട്ടിയും മുട്ടിയും പല സംഭവങ്ങളും വരും. നിങ്ങളിതെല്ലാം മാറ്റി പഴയത് പോലെ കാണണം. പിന്നെ നിങ്ങളുടെ മനസില്‍ എന്താണ് കാണുന്നതെന്ന് അറിയില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. ഇവരുടെ കേസെല്ലാം മാറി മലയാള സിനിമ നല്ല രീതിയില്‍ പോവണമെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപും മഞ്ജുവും മുന്നേറുന്നത്. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ
മരക്കാറിന് പുറമെ ലളിതം സുന്ദരം, ചതുര്‍മുഖം, പടവെട്ട് എന്നീ ചിത്രങ്ങളും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നു. അഭിനയത്തിന് പുറമെ അടുത്തിടെയാണ് നിര്‍മ്മാതാവായും മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്. ചേട്ടന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം. നിര്‍മ്മാണത്തിന് പുറമെ ബിജു മേനോനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നതും നടി തന്നെയാണ്. അതേസമയം പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

Noora T Noora T :