റഹ്മാന്‍ വന്നതോടെ സിനിമയുടെ ബജറ്റ് കൂടിയതാണ് ആകെയുണ്ടായ പ്രയോജനമെന്നും റഹ്മാന്റെ മ്യൂസിക് ഒഴിവാക്കി ചിത്രം ഒന്നുകൂടി റിലീസ് ചെയ്താല്‍ ബോക്‌സ് ഓഫീസില്‍ വീണ്ടും വിജയമാകും; മലയന്‍ കുഞ്ഞിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഇങ്ങനെ!

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോന്‍ ഒരുക്കിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെയും ജാതീയതയുടെ വിവിധ തലങ്ങളെയും കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണിത്. മഹേഷ് നാരായണന്‍ ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

എ ആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സം?ഗീതം ഒരുക്കിയത്. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം റഹ്മാന്‍ മലയന്‍കുഞ്ഞിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ മലയന്‍കുഞ്ഞ് ആ?ഗസ്റ്റ് 11ന് ഒടിടിയില്‍ എത്തിയതോടെ ചര്‍ച്ചയാകുന്നത് റഹ്മാന്റെ സംഗീതം തന്നെയാണ്.

സിനിമയുടെ രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത സ്ഥലത്ത് പശ്ചാത്തല സംഗീതം കുത്തിനിറച്ചെന്നും, ചിലയിടങ്ങളില്‍ നിശബ്ദത ആയിരുന്നു യോജിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഹ്മാന്‍ വന്നതോടെ സിനിമയുടെ ബജറ്റ് കൂടിയതാണ് ആകെയുണ്ടായ പ്രയോജനമെന്നും റഹ്മാന്റെ മ്യൂസിക് ഒഴിവാക്കി ചിത്രം ഒന്നുകൂടി റിലീസ് ചെയ്താല്‍ ബോക്‌സ് ഓഫീസില്‍ വീണ്ടും വിജയമാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

മണ്ണിടിച്ചില്‍ സീനില്‍ പെട്ടുകിടക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതിന്റെയും കുട്ടിയുടെ കരച്ചിലിന്റെയുമൊക്കെ ഫീലിങ്ങ്‌സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ആ സീനിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിലും റഹ്മാന്റെ മ്യൂസിക് മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, മറ്റു പല ഭാഗങ്ങളിലും ബിജിഎം അനാവശ്യമായിരുന്നു എന്ന് തോന്നിയതായും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Vijayasree Vijayasree :