വളരുന്നതിനുസരിച്ച് ജയന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്; തുറന്ന് പറഞ്ഞ് കലാസംവിധായകന്‍ രാധാകൃഷ്ണന്‍

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ആക്ഷന്‍ ഹീറോ ആയിരുന്നു ജയന്‍. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ആരാധകരെ വേദനയിലാഴ്ത്തിയിരുന്നു. ജയന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ശരപഞ്ചരം. എന്നാല്‍ ഈ ചിത്രത്തിനു ശേഷം ഹരിഹരന്‍ എടുത്ത പടത്തിലൊന്നും ജയന് അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണന്‍. ഇന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ സൂപ്പര്‍ ഹീറോ ആകേണ്ട വ്യക്തിയായിരുന്നു ജയന്‍. എന്ത് റിസ്‌ക് എടുത്തും ചെയ്യുന്ന ജോലി മനോഹരമാക്കുന്ന വ്യക്തി. ആരും ചെയ്യാത്ത കാര്യങ്ങള്‍ പോലും ആദ്ദേഹം ചെയ്യും അതിനുള്ള കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വളരുന്നതിനുസരിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്.

സംവിധായകനായ എം കൃഷ്ണന്‍ നായരുടെ സിനിമയില്‍ ജയന്‍ അഭിനയിച്ച്‌കൊണ്ടിരിക്കുമ്പോള്‍ ഷൂട്ടിങ്ങ് നടക്കിന്നില്ലെന്ന ദേഷ്യത്തില്‍ ജയന്‍ അവിടെയിരുന്ന വേസ്റ്റ് ബക്കറ്റില്‍ ചവിട്ടി. അത് കൃഷ്ണന്‍ കാണാന്‍ ഇടയായി. ഇത് ഹരിഹരന്‍ അറിയാന്‍ ഇടയാകുകയും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് ജയനെ ഒഴിവാക്കുകയുമായിരുന്നെന്നും രാധകൃഷ്ണന്‍ പറഞ്ഞു.

സിനിമകളില്‍ നിന്ന് സിനിമകളിലേയ്ക്ക് ഓടി നടന്ന സമയത്തായിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നത്. ഹരിഹരന്‍ തന്റെ ഗുരുവിനെ നിന്ദിച്ചു എന്ന പേരിലാണ് ജയനെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയത്. നടന്‍മാരുമായി യാതൊരു ബന്ധവും ജയന്‍ സൂക്ഷിക്കാറില്ലായിരുന്നെന്നുവെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :