എല്ലാം ശരിയാകും’ എന്ന് പറഞ്ഞിട്ട് ശരിയാകാത്തതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ? അതിനെ ചോദ്യം ചെയ്തൂടെ? അതൊരു പരസ്യവാചകമല്ലേ ; പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ !

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രംഗത്ത് ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്.

പ്രമുഖ മാധ്യമത്തോടെ ആയിരുന്നു രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പ്രതികരണം . കുഴിയെ സ്‌നേഹിക്കുന്നവര്‍ ഇത്രയേറെ കേരളത്തിലുണ്ടെന്ന് പറയുന്നത് . നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും പാര്‍ട്ടിയെയോ രാഷ്ട്രീയത്തെയോ പരിഹാസ്യമായി കൈകാര്യം ചെയ്തിട്ടില്ല. ഒരു കൊമേഴ്‌സ്യല്‍ സിനിമയുണ്ടാക്കുക. അതിന് പറ്റിയുള്ള ചില ഹ്യൂമറുകള്‍ ഉണ്ടാക്കുക. അതിന് ചില പരാമര്‍ശങ്ങളുണ്ടെന്ന് മാത്രം.

നമ്മളും ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്നവരാണ്. അങ്ങനെ എല്ലാവര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഇതില്‍ അഭിനയിച്ചവരില്‍ ഒരുപാട് പേര്‍ ഇടതുപക്ഷ സഹയാത്രികരാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലുമുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത അസഹിഷ്ണുത ബാക്കിയുള്ളവര്‍ക്ക് വരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. കുഴി എന്ന വാക്കിനേക്കാള്‍ ഭീകരമാണ് പ്രേം കുമാര്‍ പറഞ്ഞ പ്രൊപ്പഗണ്ട എന്ന വാക്ക്.

ഒരു സിനിമ തിയേറ്ററില്‍ എത്തിച്ച് വിജയിപ്പിക്കുക എന്നത് ഈ കാലത്ത് വളരെ ബുദ്ധിമുട്ടുകളാണ്. തിയേറ്ററുകളിലേക്ക് ഇറങ്ങുമ്പോള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പലതുമുണ്ടായിരിക്കാം. അതിലൊന്നാണ് റോഡിലെ കുഴിയും. അതിനെ അങ്ങനെ വ്യാഖ്യാനിക്കാം.

എന്റെ സിനിമ സംസാരിക്കുന്നത് ഒരു കുഴിയെ കുറിച്ചാണ്. അതുകൊണ്ടു കുഴി എന്ന വാക്ക് തന്നെയാണ് പരസ്യത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വാചകം. കുഴിയെന്നുള്ളത് സാധാരണക്കാന്റെ പ്രശ്‌നമാണ്. അത് യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും ശരി. ഈ തിരക്കഥ എഴുതിയിരിക്കുന്നത് ഇപ്പോഴല്ല. ഒരുപാട് കാലം മുന്‍പാണ്. കുഴിയെ സ്‌നേഹിക്കുന്നവര്‍ നാട്ടില്‍ ഉണ്ടെന്ന് അറിയുന്ന ഭയങ്കര നിരാശാജനകമാണ്. അക്ഷരങ്ങള്‍ക്കിടയില്‍ വായിക്കുന്നതിന്റെ കുഴപ്പമാണ്. എനിക്ക് കുഴിയുമായി ഉപമിക്കാന്‍ സ്വാതന്ത്ര്യമില്ലേ.

‘എല്ലാം ശരിയാകും’ എന്ന് പറഞ്ഞിട്ട് ശരിയാകാത്തതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ? അതിനെ ചോദ്യം ചെയ്തൂടെ? അതൊരു പരസ്യവാചകമല്ലേ. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ സംവിധായകന് ഇത്രയധികം മാനസിക സമ്മര്‍ദ്ദം നല്‍കേണ്ട പരസ്യവാചകമാണോ ഇത്. ഒരു സിനിമയും പരസ്യവും വിമര്‍ശനത്തിന് വിധേയമാവാം. അതുപോലെ നിങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വിമര്‍ശിക്കാനും അവകാശമുണ്ട്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

AJILI ANNAJOHN :