ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറയണം; അതിനു ശേഷമേ സിനിമ കാണൂ; പോസ്റ്റുമായി അഡ്വ. രശ്മിതാ രാമചന്ദ്രന്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസായ ദിവസം തന്നെ വലിയ വിവാദവും ഉയര്‍ന്ന് വന്നിരുന്നു. സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിരിക്കുകയാണ്. സിനിമയുടെ തിയേറ്റര്‍ ലിസ്റ്റ് അടങ്ങിയ പോസ്റ്ററുകള്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും വന്നിരുന്നു. ഈ പോസ്റ്ററിലെ വാചകങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം.

ഇപ്പോഴിതാ അഡ്വ. രശ്മിതാ രാമചന്ദ്രന്‍ സിനിമ ബഹിഷ്‌കരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും തന്റെ ആ തീരുമാനം മാറ്റിയെന്നും ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം സിനിമ കാണുകയുള്ളുവെന്നും രസ്മിതാ ഫേസ്ബുക്കില്‍ കുറച്ചു.

ഇതിന് താഴെ പരിഹാസ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണല്ലോ എന്നൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ..’ എന്നായിരുന്നു പത്ര പരസ്യങ്ങളില്‍ കൊടുത്തിരുന്ന വാചകം. ഇത് സംസ്ഥാന സര്‍ക്കാരിനെയും പൊതുമരാമത്ത് മന്ത്രിയായ റിയാസിനെയും കളിയാക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ എതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടിട്ടുണ്ട്. തന്റെ സിനിമ ഇനി തിയേറ്ററില്‍ കാണില്ലായെന്നും ചാക്കോച്ചന്‍ മാപ്പ് പറയണമെന്നുമാണ് പലരുടെയും ആവശ്യം.

Vijayasree Vijayasree :