ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്,ഇതൊന്നും ഞങ്ങളെ അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു ;കെപിഎസി ലളിതയെ കുറിച്ച് മകൻ !

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ വേദന കടിച്ചമർത്തി നിന്നതും, പലരും കണ്ണീരോടെ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചിലർ വിങ്ങുന്ന വേദനയിൽ ഒന്നും മിണ്ടാതെ മടങ്ങിയതും എല്ലാം നമ്മൾ കണ്ടതാണ്. മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു കെപിഎസി ലളിത. അമ്മയായും അടുത്ത വീട്ടിലെ ചേച്ചിയായും അമ്മായിയായുമൊക്കെ കെപിഎസി ലളിത എന്ന അതുല്യ പ്രതിഭ മലയാള ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കെപിഎസി ലളിതയുടെ മരണവാര്‍ത്ത മലയാളികള്‍ക്ക് നല്‍കിയത് ഒരിക്കലും നികത്താനാകാത്തൊരു ശൂന്യതയായിരുന്നു.

കെപിഎസി ലളിത എന്ന പ്രതിഭയെക്കുറിച്ചും അമ്മയെക്കുറിച്ചും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ മനസ് തുറക്കുകയാണ് ഇപ്പോൾ . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു കെപിഎസി ലളിതയ്ക്ക്. ഇത് അടുത്തു നിന്ന് കണ്ടതാണ് സിദ്ധാര്‍ത്ഥ്. 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്. അതിനെ എങ്ങനെയാണ് അമ്മ മറി കടന്നതെന്നാണ് താരം പറയുന്നത്.

ഇതൊന്നും മക്കളെ വലുതായി അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു അമ്മ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതെല്ലാം കണ്ട് അമ്മയുടെ ഫാന്‍ ആയ ആളാണ് താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നാണ് താരം പറയുന്നത്. അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നുവെന്നും കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും താരം പറയുന്നു.

AJILI ANNAJOHN :