മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇതൊക്കെയാണ്!; ഒരിക്കല്‍ ടൊവിനോ തന്നോട് പറഞ്ഞതിങ്ങനെ

പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് ഒരു പാട് സിനിമകളും ഒരു പാട് നല്ല നടന്‍മാരുമുണ്ട്. പക്ഷെ പലര്‍ക്കും കഥ കേള്‍ക്കാന്‍ പോലും സമയമില്ല എന്നതാണ് സത്യം. അറുപത് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചിലപ്പോള്‍ പത്ത് ദിവസമായിരിക്കും പലര്‍ക്കും ഫ്രീയായി കിട്ടുക ആ ദിവസങ്ങളില്‍. അഞ്ചും ആറും കഥയുമായി ആളുകള്‍ കാത്തു നില്‍ക്കുകയും ചെയ്യും. എല്ലാ കഥയും കേള്‍ക്കാന്‍ പലര്‍ക്കും പറ്റില്ല.

ഒരിക്കല്‍ ടൊവിനോ തന്നോട് പറഞ്ഞതാണ് ചേട്ടാ കഥ താന്‍ കേള്‍ക്കാം പക്ഷേ സിനിമ ചെയ്യുമ്പോള്‍ രണ്ട് വര്‍ഷം കഴിയും. അത് ഒക്കെയാണോ എന്ന്. കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഇതുവരെ പന്ത്രണ്ട് സിനിമ താന്‍ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് ഇതെല്ലാം ചെയ്ത് കഴിയുമ്പോള്‍ തന്നെ രണ്ട് വര്‍ഷം കഴിയും. പിന്നെ താന്‍ കഥ കേട്ടലും മൂന്ന് വര്‍ഷം കഴിഞ്ഞേ ചെയ്യാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞെന്ന് മനോജ് പറഞ്ഞു.

പല നടന്‍മാരുടെയും അവസ്ഥ ഇതാണ്. പേജുകളില്‍ പോലും ഒരു നല്ല കഥയുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവര്‍ നിരവധിയാണ്. അതുപോലെ പലരും പൊതുവേ പറയുന്ന ഒരു പരാതി പല നടന്‍മാരും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നതാണ്. പക്ഷെ താന്‍ വിളിക്കുമ്പോള്‍ എല്ലാവരും ഫോണ്‍ എടുക്കാറുണ്ടെന്നും കൃത്യമായ മറുപടി നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :