കോളിവുഡ് സിനിമകൾക്ക് ബഹുമാനം കുറയുന്നു; കാരണം വെളിപ്പെടുത്തി സംവിധായകൻ വസന്തബാലൻ!

വെയില്‍’ എന്ന ആദ്യചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് വസന്തബാലന്‍. അങ്ങാടിതെരു, കാവ്യതലൈവന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. ഇപ്പോഴിതാ കോളിവുഡിന് ബഹുമാനം കുറയുന്നു എന്ന് പറയുകയാണ് സംവിധായകൻ വസന്തബാലൻ. മലയാള സിനിമയെ ഉദാഹരണമാക്കിയാണ് സംവിധായകൻ തമിഴ് സിനിമാ വ്യവസായത്തെക്കുറിച്ച് സംസാരിച്ചത്. അടുത്തിടെ നടന്ന ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.കോളിവുഡ് സിനിമകൾക്ക് ബഹുമാനം കുറയുകയാണ് എന്നും മികച്ച കഥാകൃത്തുക്കളുടെ അഭാവമാണ് ഈ സാഹചര്യം നിലനിൽക്കാൻ കാരണം എന്നുമാണ് അദ്ദേഹം ചടങ്ങിൽ പറഞ്ഞത്. ഇക്കാരണത്താൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമയിൽ ഇടിവുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമകൾ മികച്ചതാകുന്നുവെന്നും തിരക്കഥാകൃത്തുക്കൾ ആഘോഷിക്കപ്പെടുന്നു എന്നും ഉദാഹരണമായി വസന്തബാലൻ ചൂണ്ടിക്കാട്ടി. രചയിതാക്കൾ നൽകുന്ന കഥകൾ നല്ലതെങ്കിൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതായും പുതിയ എഴുത്തുകാരെ തമിഴ് സിനിമയിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും വസന്തബാലൻ ചടങ്ങിൽ പറഞ്ഞതായി ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത ‘വെയിൽ’, ‘അങ്ങാടിത്തെരുവ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വസന്തബാലൻ. ജിവി പ്രകാശിനെ നായകനാക്കി ഒരുക്കിയ ‘ജയിൽ’ ആയിരുന്നു വസന്തബാലന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2021ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

AJILI ANNAJOHN :