‘ജയന്‍ ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ മാത്രമായിരുന്നു, അദ്ദേഹത്തിന് വേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്’; തുറന്ന് പറഞ്ഞ് കുഞ്ചന്‍

മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് കുഞ്ചന്‍. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഭാഗമായിരുന്ന കുഞ്ചന്‍ മലയാളത്തിലെ മഹാ നടന്‍ ജയനുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ ‘ഫണ്‍സ് അപ് ഓണ്‍ എ ടൈം’ എന്ന പരിപാടിക്കിടെ അദ്ദേഹം ജയനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.

‘ജയന്‍ ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ മാത്രമായിരുന്നു. അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ കൃഷ്ണന്‍ നായര്‍ എന്നാണ് പേര്. സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ എത്തിയപ്പോള്‍ കയ്യില്‍ ഒരു പെട്ടി ഉണ്ട്. ആ പെട്ടിയുമായാണ് ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.

അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ജയന്‍ ജയനെന്ന നടനായി മാറിയത്. മദ്രാസില്‍ അദ്ദേഹത്തിന് വേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് അദ്ദേഹം തന്റെ ഫ്‌ലാറ്റിലാണ് വരുന്നത്.

പിന്നെ ഞങ്ങള്‍ ഒരുമിച്ച് പുറത്ത് ഒക്കെ പോയി തിരികെ വരും. ജയന്റെ അവസാന കാലഘട്ടം വരെയും ആ സൗഹൃദം അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും കുഞ്ചന്‍ പറയുന്നു.

Vijayasree Vijayasree :