മാഡിയ്ക്ക് ഇതും വശമുണ്ടായിരുന്നോ.., സോഷ്യല്‍ മീഡിയയില്‍ വൈറലായി മാധവന്റെ പുതിയ വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകര്‍ പ്രിയത്തോടെ വിളിക്കുന്ന മാഡിയുടെ റോക്കറ്ററി ദ നമ്ബി എഫക്ട് എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്ബി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കറ്ററി ദ നമ്ബി എഫക്ട്. നടന്‍ എന്നതിനപ്പുറം സംവിധായകന്‍ എന്ന നിലയില്‍ കൂടി കഴിവു തെളിയിച്ച മാധവനെയാണ് 2022ല്‍ പ്രേക്ഷകര്‍ കണ്ടത്. റോക്കട്രി എന്ന ചിത്രം സംവിധാനം ചെയ്തതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മാധവനായിരുന്നു.

ആമസോണ്‍ െ്രെപമില്‍ റോക്കറ്ററി സ്ട്രീമിംഗ് തുടരുകയാണ് ഇപ്പോള്‍. ഇതിനിടെ അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന മാധവന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.

വളരെ പ്രൊഫഷണല്‍ സ്‌റ്റൈലില്‍ കരിക്കുവെട്ടുന്ന മാധവനെയാണ് വീഡിയോയില്‍ കാണാനാവുക. വെട്ടുന്നതിനിടയില്‍ കരിക്ക് കയ്യില്‍ നിന്ന് തെന്നി പോയപ്പോള്‍ താഴെ വീഴാതെ സമര്‍ത്ഥമായി പിടിക്കുന്നുമുണ്ട് ആരാധകരുടെ സ്വന്തം മാഡി. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ഇതും വശമുണ്ടായിരുന്നോ…, നന്നായി ചെയ്യുന്നുണ്ടല്ലോ…, സിനിമയില്ലാത്തപ്പോള്‍ ഇതും ചെയ്യാം എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേര്‍ താരത്തെ അഭിനന്ദിക്കുന്നുമുണ്ട്.

Vijayasree Vijayasree :