പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’നിവിന് ജന്മദിനാശംസകളുമായി അജു വര്‍ഗീസ്

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത് . രസകരമായ ആശംസയാണ് അജു വര്‍ഗീസ് പങ്കു വെച്ചിരിക്കുന്നത്.

‘പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’ എന്നാണ് അജു വര്‍ഗീസ് നിവിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷത്തെ ജന്മദിനം നിവിന്‍ പോളിക്ക് സ്പെഷ്യലാണ്. കാരണം, സിനിമയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് നിവിന്‍ അഭിനയ ലോകത്തേക്ക് എത്തിയത്.

Noora T Noora T :