എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്, പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല; തന്റെ അന്നത്തെ ആ ഡയലോഗ് ഇത്രയും വിവാദമാവുമെന്ന് കരുതിയിരുന്നില്ലെന്നും അനിഖ സുരേന്ദ്രന്‍

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മുമ്പ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്ന് അനിഖ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പറയുകയാണ് താരം. ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിനുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്.

കുറച്ച് മുന്നെയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ മാറി കൊണ്ടിരിക്കുമെന്നും’ അനിഘ പറയുന്നു.

കൂടുതല്‍ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇന്‍സ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാന്‍ നോക്കിയതേയില്ല. ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാന്‍ പോയില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ എന്നാണ് അനിഘ ചോദിക്കുന്നത്.

സ്ഥിരമായി പോസ്റ്റുകളും സ്‌റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോള്‍ പത്തിരുപത്തിയഞ്ച് സ്‌റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകള്‍ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകള്‍ നോക്കും. അതുകഴിഞ്ഞാല്‍ പിന്നെ അക്കാര്യം വിടുകയാണ് പതിവ്.

എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോള്‍ നിര്‍ത്തി. പറഞ്ഞിട്ട് കാര്യമില്ല എന്നും താരം പറയുന്നു.

Vijayasree Vijayasree :