ആ രഹസ്യ റിപ്പോർട്ട് ചോർത്തി നൽകി ? തന്ത്രങ്ങൾ ശക്തമാക്കി ദിലീപ്! ആദ്യ കുരുക്ക് മുറുക്കിയത് ആ വ്യക്തിയ്ക്ക് !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആരാണ് കണ്ടത് എന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരമുണ്ട് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. അത് ഈ കേസിലെ പ്രധാനപ്പെട്ട തെളിവായതിനാല്‍ ക്രൈംബ്രാഞ്ച് മനപൂര്‍വം പുറത്ത് പറയാത്തതാണ് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞത് . ഇപ്പോഴിതാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല എന്നു പറയുന്നതും കൂടിയാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുന്നതുമായ വിഷയം ഇത്രയും ആധികാരികതയോടെ ബൈജു കൊട്ടാരക്കര ചാനലിൽ വന്നിരുന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദിക്കുകയാണ് ദിലീപിന്റെ ഫാൻസ് ഗ്രൂപ്പായ ദിലീപ് ടൈംസ് . പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ .

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മൂന്നുതവണ ചോർന്നിട്ടുണ്ട് എന്നാണ് പോലീസ് ഡിപ്പാർട്ട്മെന്റിന് തന്നെ കീഴിലെ ഫോറെൻസിക് നൽകിയ റിപ്പോർട്ട്‌. ഇത് ചോർന്നത് എങ്ങനെയാണ് എന്ന് തങ്ങൾക്ക് അന്വേഷിക്കാൻ ബാധ്യതയില്ലെന്നും കോടതിയാണ് അന്വേഷിക്കാൻ ഉത്തരവിടേണ്ടത് എന്നുമാണ് ക്രൈംബ്രാഞ്ച് വാദം. അതായത് ജൂലൈ 13ന് പുറത്ത് വന്ന എഫ് എസ് എൽ റിപ്പോർട്ടിൽ വിവോ ഫോൺ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് കണ്ടെത്തൽ.
ഇന്നലെ നടന്ന റിപ്പോർട്ടർ ചാനലിന്റെ എസിറ്റേഴ്സ് അവറിൽ ക്രൈംബ്രാഞ്ച് ഈ വിവോ ഫോൺ ആരുടേതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും അത് ഒരു ഉന്നത ന്റെ ഫോൺ ആണ് എന്നും ആണ് ബൈജു കൊട്ടാരക്കരയുടെ വാദം. ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല എന്നു പറയുന്നതും കൂടിയാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുന്നതുമായ വിഷയം ഇത്രയും ആധികാരികതയോടെ ബൈജു കൊട്ടാരക്കര ചാനലിൽ വന്നിരുന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്.

രണ്ട് സാധ്യതയാണ്. ഒന്ന്, റിപ്പോർട്ടർ ചാനലിലെ സ്ഥിരം പാനലിസ്റ്റായ ബൈജു കൊട്ടാരക്കരക്ക് അന്വേഷണസംഘം എഫ് എസ് എൽ റിപ്പോർട്ടിന് പുറത്തുള്ളതും രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നു എന്നതാണ്. അങ്ങനെയെങ്കിൽ ചാനൽ പ്രതിനിധികൾക്ക് അന്വേഷണ വിവരം ചോർത്തി നൽകിയതിന്റെ പേരിൽ അന്വേഷണ സംഘത്തെയും ബൈജു കൊട്ടാരക്കരയെയും പ്രോസക്യൂട്ട് ചെയ്യേണ്ടതാണ്.

രണ്ടാമത്തെ സാധ്യത, ഇതുവരെ അന്വേഷിച്ചിട്ട് ഇല്ലാത്തതും ക്രൈംബ്രാഞ്ചിന് മാത്രം അറിയാൻ കഴിയുന്നതും ഇനി അന്വേഷണം പ്രഖ്യാപിക്കേണ്ടതുമായ ഒരു കാര്യത്തെക്കുറിച്ച് ബൈജു കൊട്ടാരക്കര ചാനൽ ചർച്ചയിൽ ഇരുന്ന് വ്യാജം പറയുന്നു എന്ന് നാം മനസ്സിലാക്കണം. അങ്ങനെയെങ്കിൽ ബൈജു ഇതുവരെ പങ്കെടുത്ത ചാനൽ ചർച്ചയിലെ ഏതു വിവരവും നുണയാകാൻ ഉള്ള സാധ്യത നൂറു ശതമാനം ആണ്.

ചുരുക്കത്തിൽ അന്വേഷണ സംഘം ബൈജു കൊട്ടാരക്കരയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുന്നു അല്ലെങ്കിൽ ബൈജു നുണ പറയുന്നു എന്ന് വേണം സാമാന്യബോധമുള്ള ഒരാൾ മനസിലാക്കാൻ. ആദ്യത്തെ സാധ്യതയിൽ അങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണസംഘത്തിനുണ്ട്. അതിനാൽ ബൈജു കൊട്ടാരക്കരയ്ക്കരക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറാകണം. അല്ലെങ്കിൽ നിങ്ങൾ ചാനലുകാർക്ക് അന്വേഷണ വിവരം ചോർത്തി നൽകുന്നു എന്ന് നാട്ടുകാർ വിശ്വസിക്കും.


അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹ‍ർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജ‍ഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.

എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

AJILI ANNAJOHN :