മലയാള സിനിമാ സംവിധാനത്തിൽ അധികം തിളങ്ങിയില്ലെങ്കിലും രാഷ്രീയം കൊണ്ട് തിളങ്ങുന്ന സോഷ്യൽ സംവിധായകനാണ് രാമസിംഹന് അബൂബക്കര്‍. ഇപ്പോഴിതാ അബൂബക്കർ പറഞ്ഞ
വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
കേരളത്തിലെ ബി ജെ പി ഘടകത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രസ്താവന ആണ് സംവിധായകനും ബി ജെ പി അനുഭാവിയുമായി രാമസിംഹന് അബൂബക്കര്‍ പറഞ്ഞിരിക്കുന്നത്. കെ ജെ പി എന്ന് വിളിച്ചാണ് രാമസിംഹന് അബൂബക്കര്‍ ബി ജെ പി കേരള ഘടകത്തെ വിമര്‍ശിക്കുന്നത്. കെ ജെ പി ഒരു വന്‍പരാജയം. അങ്ങനെ തോന്നുന്നവര്‍ക്ക് ലൈക്ക് അടിക്കാം എന്ന് പറഞ്ഞാണ് രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ രാമസിംഹന് അബൂബക്കര്‍ എന്ന അലി അക്ബറിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു രാമസിംഹന് അബൂബക്കര്‍. ബി ജെ പിയോടും സംഘപരിവാറിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് കാലം മുന്‍പാണ് ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാമസിംഹന് അബൂബക്കര്‍ രാജിവെച്ചത്. എന്നാല്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ചെങ്കിലും സംഘപരിവാര്‍ സംഘടനകളോട് രാമസിംഹന് അബൂബക്കര്‍ കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇതിന് മുന്‍പും ബി ജെ പിയിലെ തിരുത്തല്‍ ശക്തികള്‍ കെ ജെ പി എന്ന് വിളിച്ച് കേരള ഘടകത്തെ വിശേഷിപ്പിക്കാറുണ്ട്. ദേശീയ നേതൃത്വത്തില്‍ നിന്നും വിഭിന്നമായി വിഷയങ്ങളില്‍ ഇടപെടുന്നതിനാലാണ് ഇത്. ദേശീയ നേതൃത്വം ചിട്ടയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് വിഭിന്നമായി ഗ്രൂപ്പ് പോരുമായി നടക്കുകയാണ് കേരള ഘടകം എന്നാണ് ഇവരുടെ വിമര്‍ശനം.
ഇതിനെ പ്രതിധ്വനിക്കുന്നതാണ് രാമസിംഹന് അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അതിനെ അനുകൂലിച്ചാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. വത്സന് തില്ലങ്കേരിയെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പലരും പറയുന്നത്.
ശ്രീധരന് ജി വന്നപ്പോള്‍ എല്ലാര്ക്കും കുമ്മനം ജി വന്നാല്‍ മതി പൊളിക്കും എന്നായിരുന്നു കുമ്മനം ജി വന്നപ്പോള്‍ കെഎസ് വേണം. എന്തൊരു ഓളം ആയിരുന്നു എന്നിട്ട് സുരേന്ദ്രന് ജി വന്നപ്പോള്‍ ഇപ്പോള്‍ വത്സന് തില്ലങ്കേരി വേണം ഇനി തില്ലങ്കേരി വന്നാ അടുത്തയാള്‍. നേതാക്കളല്ല പ്രശ്നം ചിലരുടെ കാഴ്ചപ്പാടിന്റേതാണ്, എന്നാണ് മറ്റൊരാളുടെ കമന്റ്.

about aboobackar